പ്രണയ നോവുകളുമായി മായാനദി ഒഴുകുകയാണ്…

മലയാളത്തിലെ സിനിമാസ്വാദകരെല്ലാം ഒരേ മനസോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ ‘മായാനദി’. സിനിമാറ്റിക് കഥ പറയാതെ തീര്‍ത്തും റിയല്‍ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കല്‍ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഒരു  മാന്ത്രികരചനയായിരുന്നു ചിത്രം. അരമണിക്കൂറോ അതിൽ താഴെയോ സമയം കൊണ്ട് ഒരു ഷോർട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയിൽ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ഇതില്‍ ഇല്ല. എന്നിട്ടും ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും […]

ന്യൂ ഇയര്‍ സന്ദേശവുമായി ‘ന്യൂ’ ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. 

പുതുവര്‍ഷത്തില്‍ നടനും ഗായകനുമായ സിദ്ധാര്‍ത്ഥും നടന്‍ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരി പി നായരുടെ ഷോര്‍ട്ട് ഫിലിം ‘ന്യൂ ‘ വൈറലാകുന്നു. 18 എന്ന സംഖ്യയെ ചുറ്റിപറ്റിയുള്ള വിഷയങ്ങള്‍ പങ്കുവെയ്ക്കുകയും അതിലൂടെ പ്രധാനപ്പെട്ട ഒരു സന്ദേശവും ന്യൂ പങ്കുവെയ്ക്കുന്നുണ്ട്. “ഗപ്പി ‘ ഫെയിം ചേതൻ ഭഗത്, ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ, സാധിക, ജോയി ജോൺ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നാട്ടിൻപുറവും നഗരവും പുതിയ വർഷത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന പുലരിയിൽ രണ്ട് ചെറുപ്പക്കാർ […]

ചാക്കോച്ചന്‍റെ ‘ശിക്കാരി ശംഭു’; ട്രെയിലര്‍ പുറത്തിറങ്ങി

ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ്  ‘ശിക്കാരി ശംഭു’. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ് ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ […]

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍; ‘സീറോ’യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് 

പ്രശസ്ത സംവിധാനയകന്‍ ആനന്ദ് എല്‍ റായിയുടെ പുതിയ ചിത്രമായ ‘സീറോ’യില്‍ മൂന്നടിയുള്ള ഇത്തിരി കുള്ളനായെത്തിയ ഷാരൂഖിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിടിലന്‍ നൃത്തച്ചുവടുകളുമായാണ് കുഞ്ഞന്‍ കിംഗ് ഖാന്‍ ടൈറ്റില്‍ ടീസറില്‍ എത്തുന്നത്. ഷാരൂഖ് ഖാന്‍ തന്‍റെ  ട്വിറ്ററിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ […]

ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു കഥ; ‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ബാഹുബലി എന്ന ചിത്രത്തിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ റാണ ദഗുബതിയുടെ പുതിയ ചിത്രം ‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആനയോടൊപ്പം നില്‍ക്കുന്ന കിടിലന്‍ പോസ്റ്ററാണ് റാണ പങ്കുവെച്ചിരിക്കുന്നത്. പുതുവര്‍ഷത്തില്‍ പുതിയ കഥയുമായി എത്തുകയാണെന്നാണ്  താരം  ട്വീറ്ററില്‍ കുറിച്ചത്. ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ഹാത്തി മേരി സാത്തി. പ്രഭു സോളമന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ കഥകളില്‍ നിന്നാണ് ഉള്‍തിരിഞ്ഞിരിക്കുന്നത്.  മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം തന്നെയാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. എന്നാല്‍ രാജേഷ് […]

മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി; ഡിസ്​ലൈക്ക് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി. പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്​ലൈക്ക് ക്യാമ്പയിനും സജീവമാണ്. ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ഇത്. ‘പതുങ്ങി പതുങ്ങി’ എന്ന് തുടങ്ങുന്ന ഗാനത്തിന് യുട്യൂബില്‍ ലൈക്കുകളേക്കാറെ ഡിസ്​ലൈക്ക് ആണ് ലഭിക്കുന്നതെങ്കിലും പാട്ട് ചര്‍ച്ചയായിക്കഴിഞ്ഞു. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ബെന്നി ദയാലും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോര്‍ച്ചുഗലില്‍ ചിത്രീകരിച്ച […]

ടൊവിനോയുടെ ലൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

മലാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവിനോയുടെ പുതിയ ചിത്രം. അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൃദുല്‍ ജോര്‍ജിനൊപ്പം സംവിധായകനായ അരുണ്‍ ബോസും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലിന്‍റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

കാടിന്‍റെ കഥ പറയുന്ന ചിത്രം,’കാര്‍ബണി’ലെ ആദ്യ ഗാനം പുറത്തെത്തി.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.  ഫഹദ് ഫാസിലും, മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ചിത്രത്തില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ്  തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കാടിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും […]

വ്യത്യസ്ത ലുക്കില്‍ നിവിനും തൃഷയും; ‘ഹേയ് ജൂഡ്’ ട്രെയിലര്‍ പുറത്ത്

ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുക്കിയ  ഒരു മ്യൂസിക്കല്‍ റോമന്‍സ് ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി. നിവിന്‍ അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 1 മിനുറ്റും 38 സെക്കന്‍ഡുമുള്ള ട്രെയിലറില്‍ ജൂഡിന്‍റെ കഥാപാത്രം എത്രമാത്രം വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാണ്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തൃഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ശ്യാമപ്രസാദ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹേയ് ജൂഡ്. […]

തമിഴ് റോക്കേഴ്സിന് പണികിട്ടി; അഡ്മിന്‍ പിടിയിലായതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിന്‍റ് ഓണ്‍ലൈനില്‍ എത്തിക്കും എന്ന് ഭീഷണി മുഴക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ഒരു സംഘമാണ് തമിഴ് റോക്കേഴ്സ് ഡോട്ട് കോം. പല ചിത്രങ്ങളും തീയറ്ററില്‍ എത്തുന്നതിന് ഒപ്പം തന്നെ ഇവരിലൂടെ ഇന്‍റര്‍നെറ്റിലും എത്തിയിരുന്നു. എന്നാല്‍ തമിഴ് റോക്കേഴ്സിന് കേരള പോലീസ് പണി കൊടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് റോക്കേഴ്സ് സംഘത്തിന്‍റെ തലവന്‍  ഗൗരിശങ്കറിനെ പിടികൂടിയതിന് പിന്നാലെ വെസ്ബൈറ്റും  ബ്ലോക്ക് ചെയ്തു എന്നാണ് വിവരം. തമിഴ് റോക്കേഴ്സിന്‍റെ  www.tamilrockers.tv, www.tamilrockers.ax, www.tamilrockers.ro എന്നീ […]