മുട്ടയ്ക്കുള്ളില്‍ ഷാജിപാപ്പന്‍- VIDEO

ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി പാപ്പനും പാപ്പന്‍റെ മുണ്ടും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പലതരത്തിലും ആരാധകര്‍ പാപ്പനെ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയുടെ കടുത്ത ഒരു ആരാധകന്‍.

സൂരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പന്‍റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് താരം.

ജയസൂര്യ തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടിരിക്കുന്നത്.  ചിത്രം കണ്ട് ഞെട്ടിയ താരം ‘ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ്’ എന്നും കുറിച്ചിട്ടുണ്ട്.

Related posts

Leave a Reply

*