സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു

കണ്ണൂര്‍: സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു  അഞ്ചു മാസമായി  മംഗളൂരുവില്‍ ചികിത്സയിലായിരുന്നു.

തമ്പുരാന്‍, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു.  നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ , വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു.

സംസ്കാരം ഇന്ന്‍ വൈകീട്ട് അഞ്ചിന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.

 

prp

Leave a Reply

*