fbpx

മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേയ്ക്ക്

തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വേണ്ടി പരമ്പരാഗത രീതികളെ എല്ലാം വിട്ടെറിഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യകളെ  കൂട്ടുപിടിച്ചാണ് പല രാഷ്ട്രീയ പ്രമുഖരും വോട്ടുപിടിക്കാന്‍ ഇക്കുറി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍റേയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റേയും പ്രചരണ രീതിയാണ് ഇതില്‍ മുന്‍നിരയില്‍ ഉള്ളത്. തെരഞ്ഞെടുപ്പില്‍ പയറ്റുന്ന മറ്റ് പല സ്ഥാനാര്‍ഥികളേയും പോലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുള്ള ഇവര്‍ക്കിപ്പോള്‍ പുതിയ തിരരഞ്ഞെടുപ്പ് പ്രചരണായുധം മൊബൈല്‍ ആപ്ലിക്കേഷനാണ്.

VS & Kummanam Raja

സോഷ്യല്‍ മീഡിയാ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ച് വരുന്ന രണ്ട്‌പേരും ലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണ്‍ / സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും 18 കാരായ പുതിയ വോട്ടര്‍മാരെയുമാണ് പ്രധാനമായും ഇതുവഴി ലക്ഷ്യം വെക്കുന്നത്.

VS Achuthanandan App

അടുത്തിടെയാണ് വി.എസ് അച്ച്യുതാനന്ദന്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടും വെബ്‌സൈറ്റും ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ് വി.എസ്സിന്‍റെ ഫേസ്ബുക്ക് പേജിന് ലഭിച്ചത്. ഇപ്പോഴിതാ വി.എസ്സ് സ്വന്തം മൊബൈല്‍ ആപ്പും പുറത്തിറക്കിയിരിക്കുകയാണ്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ.ടി. വിദഗ്ധരായ ഒരുസംഘം ചെറുപ്പക്കാരാണ് വി.എസ്സിന് വേണ്ടി മൊബൈല്‍ ആപ്പ് ഒരുക്കിയത്.

Kummanam App

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പി നേരത്തെ ദേശീയ തലത്തില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ്. ഇതിന്‍റെ തുടര്‍ച്ചയായി കുമ്മനത്തിന്‍റെ മൊബൈല്‍ ആപ്പിനേയും കാണാം. നരേന്ദ്രമോദിയും പ്രചരണങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ ഉപയോഗപ്പെടുത്തിയിരുന്നു.

prp

Related posts

Leave a Reply

*