ഐ.ടി എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ഇന്‍റര്‍നാഷണല്‍ തട്ടിപ്പ് – വി.എസ്

VS-Achuthanandan

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വി.എസ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കണം. എന്നാല്‍, തന്‍റെ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി നല്‍കുന്നില്ല.

ഇന്‍ഫോപാര്‍ക്ക് ആക്രിവിലയ്ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് വിറ്റു തുലയ്ക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചു?, സ്മാര്‍ട്ട് സിറ്റിയെ  റിയല്‍ എസ്റ്റേറ്റ് സിറ്റിയാക്കി മാറ്റിയ ജനവഞ്ചന തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ല. അതിന്‍റെ കാരണം മനസിലാക്കാവുന്നതേയുള്ളുവെന്നും വി.എസ്. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഐ.ടി എന്നത് ഇന്‍റര്‍നാഷണല്‍ തട്ടിപ്പാണ്. മാത്രമല്ല വ്യാജസന്യാസി സന്തോഷ് മാധവന്‍റെ പാടത്താണ് ഉമ്മന്‍ചാണ്ടിയുടെ ഐ.ടി. വികസനമെന്ന് വി.എസ് ആരോപിക്കുന്നു.

prp

Leave a Reply

*