271പേരുടെ പത്രികകൾ കൂടി സമര്‍പ്പിച്ചു

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എട്ട് മന്ത്രിമാരും അടക്കം 271 പേർ കൂടി തിങ്കളാഴ്ച  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. vote-759
കെ.പി. മോഹനൻ (കൂത്തുപറമ്പ്), എം.കെ. മുനീർ  (കോഴിക്കോട് സൗത്ത്), മഞ്ഞളാംകുഴി അലി (പെരിന്തൽമണ്ണ), പി.കെ. അബ്ദുറബ്ബ് (തിരൂരങ്ങാടി) വി. കെ. ഇബ്രാഹിംകുഞ്ഞ് (കളമശേരി), ഷിബു ബേബി ജോൺ (ചവറ), അനൂപ് ജേക്കബ് (പിറവം), പി.കെ. ജയലക്ഷ്മി( മാനന്തവാടി) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മന്ത്രിമാർ.

വി.എസ്. അച്യുതാനന്ദൻ തന്‍റെ മത്സരക്കളമായ മലമ്പുഴയിലും പിണറായി വിജയൻ ധർമടത്തും പത്രിക സമർപ്പിച്ചു. തരൂരിൽ ഇടത്‌ സ്ഥാനാർഥി എ.കെ. ബാലനും വൈപ്പിനിൽ എസ്. ശർമയും പത്രിക നൽകി. ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുവാന്‍ സംസ്ഥാനത്ത് ഇതുവരെ 300 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഏറ്റവും കൂടുതൽ പത്രിക സമർപ്പിച്ചത് പാലക്കാട് ജില്ലയിലാണ്- 36 എണ്ണം. ആറ് പത്രികകൾ മാത്രം സമർപ്പിച്ച പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍.

കാസർകോട് ജില്ലയിൽ എട്ട് പേരും കണ്ണൂർ ജില്ലയിൽ 27 പേരും പത്രിക നൽകി. കോഴിക്കോട് ജില്ലയിൽ 26 പേരും വയനാട്ടിൽ 12 പേരും മലപ്പുറത്ത് 34 പേരുമാണ് പത്രിക നൽകിയത്. തൃശ്ശൂരിൽ 25 പേർ പത്രിക സമർപ്പിച്ചു.
എറണാകുളത്ത് 28 പേരും ഇടുക്കിയിലും കോട്ടയത്തും  ഒമ്പത് പേർ വീതവും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ആലപ്പുഴയിൽ 12 പേരാണ് പത്രിക നൽകിയത്. പത്തനംതിട്ടയിൽ ആറുപേരും കൊല്ലത്ത് 18  പേരും തിരുവനന്തപുരത്ത് 21 പേരുമാണ് പത്രിക നൽകിയത്. തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇടതു സ്ഥാനാർഥികളെല്ലാം പത്രിക നൽകി.

prp

Related posts

Leave a Reply

*