പിണറായി മുഖ്യമന്ത്രിയാവണമെന്ന് ശാരദ ടീച്ചർ

ഈ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം. പറയുന്നത് ഇ.കെ.നായനാരുടെ സഹധര്‍മിണിയായ ശാരദ ടീച്ചർ.

image 2

തിങ്കളാഴ്ച രാവിലെ കല്യാശ്ശേരിയിലെ ‘ശാരദാസി’ൽ എത്തിയ പിണറായിയെ ആശീർവദിക്കുന്നതിനിടയിലാണ്‌ ടീച്ചർ ഇക്കാര്യം പറഞ്ഞത്‌.

പിണറായി മുഖ്യമന്ത്രിയാകുന്നതിന്‌ വി.എസ്‌. വഴി ഒഴിഞ്ഞു നില്‍ക്കണമെന്നും അവർ പറഞ്ഞു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായാണ്‌ പിണറായി വിജയൻ കല്യാശ്ശേരിയിൽ എത്തിയത്‌.

ദീർഘകാലം ക്ലിഫ്‌ഹൗസിൽ താമസിച്ച തനിക്ക്‌ പിണറായി മുഖ്യമന്ത്രിയായാൽ വീണ്ടും ക്ളിഫ്‌ ഹൗസ്‌ സന്ദർശിക്കണമെന്ന്‌ ആഗ്രഹമുണ്ടെന്നും ശാരദ ടീച്ചർ പ്രകടിപ്പിച്ചു.

എം.വി.ജയരാജൻ, കെ.കെ.രാഗേഷ്‌ എം.പി., കടന്നപ്പള്ളി രാമചന്ദ്രൻ, ടി.വി.രാജേഷ്‌ എം.എൽ.എ. എന്നിവരും പിണറായി വിജയനോടൊപ്പമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*