മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍  നിന്ന് മലയാളികള്‍ മൗനമായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഡിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട് ഉപമിച്ച പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിനെത്തിയ മോഡി  സോമാലിയ പരാമര്‍ശത്തില്‍ ഒന്നും പറയാതെയാണ് പ്രസംഗം അവസാനിപ്പിച്ചത്.

Chandy_1606564f_2655211f

ഈ സാഹചര്യത്തിലാണ് മോഡി പ്രചാരണത്തിന് ശേഷം മടങ്ങിയതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി മോഡിയുടെ മൗനത്തെ ചോദ്യംചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നിരുപാധിക ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. ഇനിയെങ്കിലും അതുണ്ടാകുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യം

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് കൊച്ചിയിലെ വേദി വിട്ടത്. കേരളത്തിലെ മാത്രമല്ല ലോകത്താകെയുള്ള മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ആ പ്രസ്താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍ പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിച്ചത് മൗനമായിരുന്നില്ല. മറിച്ച് അപമാനകരമായ പ്രസ്ഥാവന പിന്‍വലിച്ചുള്ള നിരുപാധിക ഖേദപ്രകടനമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇനിയെങ്കിലും അതുണ്ടാകുമെന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നു.

prp

Related posts

Leave a Reply

*