ഓഖി; ബേപ്പൂര്‍ തീരത്ത് 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ 3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. തീരദേശ പോലീസും മീന്‍പിടുത്ത ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉച്ചയോടെ ഇവ കരയ്ക്കടുപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.  ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 56 ആയി. ഇന്നലെ കോഴിക്കോട് തീരത്തു നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.  മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് പൊലീസും […]

ഐ ലീഗ് വീണ്ടും കേരളത്തില്‍; പ്രതീക്ഷയോടെ ഗോകുലം എഫ്സി

കോഴിക്കോട് : ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഐ ലീഗ് വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഗോകുലം എഫ്സിയ്ക്ക് ഇന്ന് ഹോം ഗ്രൗണ്ട് മത്സരം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. ഐ ലീഗില്‍  മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സിയെ നേരിടും. ആദ്യം കളിച്ച മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. സീസണിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഗോകുലം.

വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

താമരശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെയാണ് കക്കാടന്‍ പൊയിലില്‍വച്ച്‌ താമരശ്ശേരി എസ്.ഐ സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12-ാം തിയതിയാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിക്ക് ഇയാളുടെ വീട്ടില്‍ നിന്ന് ചായയും നല്‍കിയാണ് യാത്രയാക്കിയത്. ഇതിനു ശേഷം ഇയാള്‍ യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. വേറെ വീടു കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞിടത്തു വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ശാരീകമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് […]

യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

കോഴിക്കോട്: യുവ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ടുള്ള ഷിഫ്റ്റില്‍ കയറേണ്ടിയിരുന്ന  നിതിനെ കുറെ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വെള്ളിപറമ്പിലെ ചാനല്‍ ഓഫീസിന് അടുത്തുള്ള താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം […]

ഗെയില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം ഇന്ന്

കോഴിക്കോട്: ഗെയില്‍ സ്ഥാപിക്കുന്ന കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍റെ അധ്യക്ഷതയില്‍ വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് യോഗം നടക്കുക. ആദ്യം ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും മാത്രം ചര്‍ച്ചയ്ക്കു വിളിക്കാനായിരുന്നു തീരുമാനം. പിന്നീട് സമരസമിതിയെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യമായിരിക്കും സമരസമിതി യോഗത്തില്‍ പ്രധാനമായും ഉന്നയിക്കുക എന്നതാണ് സൂചന. […]

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

കോഴിക്കോട്​: എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന്​ ഗെയില്‍ അധികൃതര്‍. പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റാനാകില്ലെന്നും പദ്ധതി നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം തങ്ങള്‍ക്ക്​ ലഭിച്ചിട്ടില്ലെന്നും ​ ഗെയില്‍ ഡിജിഎം വ്യക്തമാക്കി. നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ ​തിങ്കളാഴ്​ച സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന്​ സമരസമിതി അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഗെയില്‍ രംഗത്തെത്തിയത്​​.   അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ […]