കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. മുന്‍പുണ്ടായിരുന്ന യാത്രക്കാരില്‍ ഗണ്യമായ രീതിയില്‍ കുറവുവന്നതായും യാത്രക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ആശ്രയിക്കുന്നതായുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കും മറ്റും വലിയ ക്യൂ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അപൂര്‍വം സമയങ്ങളില്‍ മാത്രമാണ് തിരക്കുണ്ടാകുന്നത്. വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയും മോശം പെരുമാറ്റവും യാത്രക്കാരെ ഒരു പരിധിവരെ കരിപ്പൂരില്‍ നിന്നും അകറ്റുന്നുണ്ട്. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ ഏറെനാള്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവന്നതെന്നാണ് […]

ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. കേസിലെ പ്രധാനപ്രതിയും ഗര്‍ഭിണിയുടെ കുടുംബത്തിന്‍റെ അയല്‍വാസിയുമായ പ്രജീഷ് ഗോപാലനെ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ 28നു രാത്രിയാണു സിബി ചാക്കോയ്ക്കും ഭാര്യ ജോത്സനയ്ക്കും മൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് ജ്യോത്സനയുടെ നാലുമാസം […]

ചപ്പുചവറുകള്‍ക്ക് തീയിട്ടു; കെ എസ് ആര്‍ ടി സി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലെ വര്‍ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നിടത്തു നിന്ന് തീ പടര്‍ന്നാണ് അപകടകാരണം. ഇന്ന്‍ രാവിലെയായിരുന്നു സംഭവം. അവധി ദിവസമായതിനാല് വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാല്‍ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവനക്കാര്‍ പോയത്. ഇവിടെ കൂട്ടിയിട്ടിരുന്ന റക്സിനില് നിന്നാണ് തീപിടിച്ചതെന്ന് […]

മോഹന്‍ലാലിനും പിടി ഉഷയ്ക്കും കോഴിക്കോടിന്‍റെ ആദരം

കോഴിക്കോട്​: നടന്‍ മോഹന്‍ലാലിന്​ കാലിക്കറ്റ്​ സര്‍വകലാശാല ആദര സൂചകമായി ഡി ലിറ്റ്​ സമ്മാനിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വച്ച നടന്ന പരിപാടിയില്‍ ആയിരുന്നു ബിരുദം സമ്മാനിച്ചത്. ചലച്ചിത്ര മേഖലയില്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കാണ്​ ഇൗ ആദരമെന്ന് ഡി ലിറ്റ്​ നല്‍കി കൊണ്ട്​​ ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഡിലിറ്റ് സ്വീകരിച്ച്‌​ കൊണ്ട്​​ മോഹന്‍ലാല്‍ പറഞ്ഞു. ഭാര്യ സുചിത്രക്കൊപ്പമാണ്​ ലാല്‍ ചടങ്ങിനെത്തിയത്​. നേരത്തെ കാലടി സംസ്​കൃത സര്‍വകലാശാല മോഹന്‍ലാലിന്​ ​ഡി ലിറ്റ്​ നല്‍കി […]

ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പറഞ്ഞ് ടാക്‌സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്‌സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പോലീസിന്‍റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച യുവതി മറ്റൊരു കേസിലും  ഉള്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്‌സി വിളിച്ചത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തി. അപ്പോഴാണ് ജയറാമിന്‍റെ വീട്ടിലേക്ക് പോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടത്. […]

കുഞ്ഞിനെ സ്വര്‍ണ്ണക്കടയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍

താമരശ്ശേരി: മൂന്നു വയസ്സുള്ള കുഞ്ഞിനെ സ്വര്‍ണ്ണക്കടയില്‍ ഉപേക്ഷിച്ച്‌ മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍. പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ജനുവരി 10 നാണ് യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാനില്ലെന്ന് കാട്ടി പ്രവാസിയായ യുവാവ് കേസ് ഫയല്‍ ചെയ്തത്.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകീട്ടോടെ കുട്ടിയെ […]

മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. ചാലപ്പുറം സ്വദേശി സജീവ് കുമാര്‍ (46) നെ ആണ്  മരിച്ച നിലയില്‍ കണ്ടത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തിനശിച്ചു.    

”വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്നത് മമ്മൂട്ടി മാത്രമല്ല…”; കടുത്ത വിമര്‍ശനവുമായി ശാരദക്കുട്ടി

കോഴിക്കോട്: നടി പാര്‍വതിക്കെതിരെ നടക്കുന്ന കടുത്ത സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടനെന്നും മോഹന്‍ലാലും ദിലീപുമൊന്നും ഇക്കാര്യത്തില്‍ പിന്നിലല്ല എന്നുമാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കസബ മാത്രമല്ല, മീശ മാധവന്‍ ആറാം തമ്പുരാന്‍, ദേവാസുരം, തണ്ഡവം എന്നീ സിനിമകളും നിലവാരം കുറഞ്ഞ സിനിമകളാണെന്നും ശാരദക്കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം പാര്‍വതിയെ അധിക്ഷേപിച്ചും മമ്മൂട്ടിയെ പിന്തുണച്ചും രംഗത്ത് വന്ന സുജ എന്ന സ്ത്രീയേയും […]

ഓഖി: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയവരാണ് ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 72 ആയി. ഇന്നലെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബേപ്പൂരില്‍നിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂര്‍ അഴീക്കോട് എന്നിവിടങ്ങളില്‍നിന്ന് ഓരോ മൃതദേഹങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വിവിധ ജില്ലകളിലെ ആശുപത്രികളില്‍ തിരിച്ചറിയാത്ത 36 മൃതദേഹങ്ങളുണ്ട്. കോഴിക്കോട് 13, തിരുവനന്തപുരം എട്ട്, […]