കെഎസ്‌ആര്‍ടിസിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ല്‍ കെഎസ്‌ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം.  കാ​ര്‍ ഡ്രൈ​വ​റാ​യ ചെ​ര്‍​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (26) ആ​ണ് മ​രി​ച്ച​ത്. കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്‍റെ ഭാര്യ മുംതാസ്, മകള്‍ നുജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഓടയിലേക്കു തെറിച്ച്‌ വീണ നുജുവിനെ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ […]

ചാക്കിനുള്ളിലെ ജോസഫിന്‍റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്

പുല്‍പ്പള്ളി: ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധവുമായി ചാക്ക് തുന്നി നഗ്നത മറച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട് വയനാട്ടില്‍. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികന്‍. കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് 1965-ലാണ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും ജീവിതം തുടങ്ങി. അക്കാലത്ത് നാട്ടുകാര്‍ക്ക് ഒരു സഹായം തന്നെയായിരുന്നു ജോസഫ്. ഇതിനിടയില്‍ ഡെല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകള്‍ ജോസഫിനെ സാധാരണ […]

സഹകരണ ബാങ്ക് ജീവനക്കാരന്‍ ഓവുചാലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, മരണം എങ്ങിനെ നടന്നുവെന്നോ എപ്പോള്‍ നടന്നുവെന്നോ വ്യക്തമായിട്ടില്ല.   ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.    

ജാതിമതില്‍ ഭേദിച്ച സഹപ്രവര്‍ത്തകയുടെ പ്രണയത്തിനു കൂട്ടായി പൊലീസുകാര്‍

കോഴിക്കോട്: ജാതി നോക്കാതെയുള്ള പ്രണയം കൊലപാതകം വരെയാവുന്ന നാട്ടില്‍ ജാതിമതിലുകള്‍ ഭേദിച്ച ഒരു പ്രണയത്തിന് കൂട്ടാവുകയാണ് ചേവായൂരിലെ പൊലീസ്. ജാതി നോക്കാതെ സ്‌നേഹിച്ച രണ്ടു പേരെ ഒന്നിപ്പിക്കാന്‍ ഇവിടെ മാലയും പൂച്ചെണ്ടും ഒരുക്കിയത് പൊലീസുകാര്‍, പിന്നെ പൊലീസ് സ്റ്റേഷനില്‍ സദ്യ. ചേവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്‍റെയും പ്രണയസാക്ഷാത്കാരത്തിനൊപ്പം നിന്നാണ് പൊലീസ് മാതൃകയായത്. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയില്‍ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്‌റ്റേഷനില്‍ പായസമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയൊരുക്കി. […]

രണ്ടു വര്‍ഷം മുമ്പ് തന്‍റെ പണം മോഷ്ടിച്ച കള്ളനെ കണ്ടക്ടര്‍ കുടുക്കിയത് സിനിമാ സ്റ്റൈലില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ നടന്നത് പലര്‍ക്കും അവിശ്വസനീയമായി തന്നിയേക്കാവുന്ന ഒരു സംഭവമാണ്. രണ്ട് വര്‍ഷം മുമ്ബ് തന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചോടിയ കള്ളനെ സിനിമാ സ്റ്റൈലില്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ് കണ്ടക്ടര്‍. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് രണ്ട് വര്‍ഷം മുമ്ബ് ജോലിക്കിടെ തന്നെ കബളിപ്പിച്ച്‌ 11,500 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കള്ളനെ തന്ത്രപൂര്‍വ്വം കുടുക്കിയത്. 2016 മാര്‍ച്ച്‌ 16നാണ് മോഷ്ടാവ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പണം തട്ടി കടന്നത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ […]

കതിര്‍മണ്ഡപത്തില്‍ എത്തേണ്ട പ്രണയിനിയെ ഒടുവില്‍ ബ്രിജേഷ് കണ്ടത് മോര്‍ച്ചറിക്ക് മുന്നില്‍

കൊയിലാണ്ടി: തന്‍റെ പ്രണയിനിക്ക് ചാര്‍ത്താനുള്ള താലിമാലയും മറ്റ് സാധനങ്ങളെല്ലാം വാങ്ങി വിവാഹത്തിന് ഒരുങ്ങിയ ബ്രിജേഷ് അറിഞ്ഞത് അവളുടെ മരണ വാര്‍ത്തയായിരുന്നു. കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കേണ്ട അവന് പിന്നീട് അവളെ കാത്തിരുന്നത് മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. വിവാഹത്തലേന്ന് അച്ഛന്‍റെ പിച്ചാത്തിപ്പിടിയില്‍ മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ […]

ഫാറൂഖ് കോളേജ് അധ്യാപകനെ അനുകൂലിച്ച് വി ടി ബല്‍റാം

കോഴിക്കോട്: അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി ടി ബല്‍റാം എംഎല്‍എ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച്‌ തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായമാണിത്. ഇതിനെ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.  തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ്  ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്‍റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്‍റെ മതത്തിന്‍റെയോ അതിന്‍റെ […]

റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു. 19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കമ്പാര്‍ട്ടുമെന്‍റുകള്‍ കടന്നുപോകുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.  റെയില്‍ പാളത്തിന്‍റെ ഒരു കഷണം മുറിഞ്ഞുപോയതായി കണ്ടെത്തുകയായിരുന്നു. വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തല്‍. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.    

എക്സൈസ് വകുപ്പില്‍ ലൈംഗിക പീഡനം വര്‍ദ്ധിക്കുന്നതായി ജീവനക്കാരികളുടെ പരാതി

കോഴിക്കോട്: സംസ്ഥാനത്തെ എക്സൈസ് വകുപ്പില്‍ ലൈംഗിക പീഡനം വര്‍ദ്ധിക്കുന്നതായി ജീവനക്കാരികളുടെ കൂട്ടപരാതി. മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പേരുവെക്കാതെയുള്ള പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരെ പുഴുക്കളെപ്പോലെയാണ് കാണുന്നതെന്നും തങ്ങള്‍ക്ക് വഴങ്ങാത്തവരോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് പതിവാണെന്നും പരാതിയിലുണ്ട്. റെയ്ഞ്ച് ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റോ അത്യാവശ്യം വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലയിടത്തും ജോലി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നു. രാത്രി പലപ്പോഴും […]

വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പ്

കോഴിക്കോട്: വിപണിയില്‍ വെള്ളിച്ചെണ്ണയ്ക്ക് വില ക്രമാതീതമായി ഉയര്‍ന്നതോടെ മായംകലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി. പ്രാദേശികമായും പുറത്തുനിന്നും എത്തിക്കുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയാണ് വിപണിയില്‍ വ്യാപകമായിരിക്കുന്നത്. മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്താന്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതായും പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിച്ചു വരുന്നതായും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു. പിടിക്കപ്പെടുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലെ കാലതാമസം ഒഴിവാക്കാന്‍ സബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. […]