സഹകരണ ബാങ്ക് ജീവനക്കാരന്‍ ഓവുചാലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍, മരണം എങ്ങിനെ നടന്നുവെന്നോ എപ്പോള്‍ നടന്നുവെന്നോ വ്യക്തമായിട്ടില്ല.   ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*