യൂണിഫോമില്‍ പൊലീസുകാരിയുടെ വെള്ളമടി; വീഡിയോ വൈറലായതോടെ പണി പോയി- VIDEO

ചെന്നൈ: യൂണിഫോമില്‍ വെള്ളമടിച്ചു കിറുങ്ങിയ വനിതാ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. വള്ളമടിച്ചു കോണുതെറ്റിയ വനിതാ പൊലീസിന്‍റെ വീഡിയോ വൈറലായതോടെയാണ് നടപടി ഉണ്ടായത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്‍റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടായിരിക്കുകയാണ്.

സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ച്‌ ലക്കുകെട്ടത്. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്‍റെ സീറ്റിലിരുന്ന് ഇവര്‍ വെള്ളമടിക്കുകയായിരുന്നു. അതേസമയം പൊലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്‍റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമെന്നും ദണ്ഡിഗല്‍ എസ് പി ശക്തിവേല്‍ പറഞ്ഞു.

യൂണിഫോമില്‍ മദ്യപിച്ചത് അച്ചടക്ക ലംഘനമാണെന്ന് കണ്ടാണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മദ്യപിച്ച പൊലീസുകാരിക്കെതിരെ ശക്തമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

 

 

 

Related posts

Leave a Reply

*