കെഎസ്‌ആര്‍ടിസിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ല്‍ കെഎസ്‌ആര്‍ടിസി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം.  കാ​ര്‍ ഡ്രൈ​വ​റാ​യ ചെ​ര്‍​പ്പു​ള​ശേരി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (26) ആ​ണ് മ​രി​ച്ച​ത്.

കാര്‍ യാത്രക്കാരായ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്‍റെ ഭാര്യ മുംതാസ്, മകള്‍ നുജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഓടയിലേക്കു തെറിച്ച്‌ വീണ നുജുവിനെ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ച്‌ വീട് തകര്‍ന്നു.

prp

Related posts

Leave a Reply

*