ദേശിയ ചലച്ചിത്ര പുരസ്‌ക്കാരം: തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം

ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.

ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച്‌ പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു.

15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

രചയിതാവ് ഇംതിയാസ് ഹുസൈന്‍, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന്‍ രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

 

 

prp

Related posts

Leave a Reply

*