ഭീതിയോടെ കേരളം; നിപാ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്‌സ് മരിച്ചു;

കോഴിക്കോട്: നിപാ വൈറസ് ഭീതിയില്‍ കേരളം വിറയ്ക്കുന്നു. വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്സ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുമെന്ന ഭീതിയില്‍ ലിനിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം രാവിലെയോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപാ വൈറസ് പടര്‍ന്നു […]

നിപാ വൈറസ് മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്

കോഴിക്കോട്: കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരാമ്ബ്രയില്‍ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്താതായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. സഹായത്തിനുപോലും ആരുമില്ലാതെ മരിച്ചവരുടെ ഉറ്റവര്‍ അതിദയനീയാവസ്ഥയില്‍ കഴിയുകയാണ്. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് നിപാ സ്ഥിരീകരിച്ചെങ്കിലും രണ്ട് പേരുടെ സാമ്പിള്‍ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. നിപാ വൈറസ് […]

രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ലോറി കാറിലിടിച്ചായിരുന്നു അപകടം നടന്നത്. തിങ്കളാഴ്ച കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്  

രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. തിരൂര്‍ മീനടത്ത് സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ […]

പെട്രോള്‍ പമ്പില്‍ യുവതിയെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി 1 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്‌:ചാത്തമംഗലത്ത്‌ പെട്രോള്‍ പമ്പില്‍ തോക്ക്‌ ചൂണ്ടി ഭിഷണിപ്പെടുത്തി 1,08000 രൂപ കവര്‍ന്നു. കട്ടാങ്ങലുള്ള എ ഇ കെ പെട്രോള്‍ പമ്പിലാണ് ഹിന്ദി സംസാരിക്കുന്ന അക്രമി തോക്കു ചൂണ്ടി പണം കവര്‍ന്നത്. പമ്പുടമയായ യുവതി ബുധനാഴ്‌ച രാത്രി പമ്പ് അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ്‌ മുഖംമൂടി ധരിച്ചയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്‌. ആ സമയം പമ്പിലെ സഹായി മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌.  ചില്ലറപൈസയടക്കം മോഷ്‌ടാവ്‌ കൊണ്ടുപോയതായി പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ ജില്ലയില്‍ […]

കല്യാണക്കുറി കണ്ട് അന്തംവിട്ടു സോഷ്യല്‍ മീഡിയ

കോഴിക്കോട്: ഒരു കല്യാണക്കുറിയിലെ പെണ്ണിന്‍റെ പേരുവായിച്ച്‌ അന്തംവിട്ടിരിക്കുകയാണ് സോഷില്‍ മീഡിയ. എങ്ങനൊക്കെ വായിച്ചിട്ടും എന്താണ് എന്നു ഒരു പിടിയും കിട്ടുന്നില്ല. കോഴിക്കോട് പാലാഴി -പാല സ്വദേശി വേലായുധന്‍-ബാലാമണി ദമ്പതികളുടെ മകന്‍ വിബിഷിന്‍റെയും കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി ഹരിദാസന്‍ മകള്‍ ദ്യാനൂര്‍ഹ്നാഗതിയുടെയും വിവാഹ ക്ഷണക്കാത്താണു വൈറലായത്. വധുവിന്‍റെ പേരാണ് ദ്യാനൂര്‍ഹ്നാഗതി. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചപ്പോള്‍ വന്ന അക്ഷരപിശാചാണ് എന്നു പലരും തെറ്റുദ്ധരിച്ചു. എന്നാല്‍ സംഭവം തെറ്റിയതൊന്നുമല്ല. ഒര്‍ജിനല്‍ പേര് ഇങ്ങനെ തന്നെയാണ്. ഈ പേരിന്‍റെ  അര്‍ത്ഥമെന്താണ് എന്ന് പേരിന്‍റെ […]

ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, പരിക്ക് പറ്റിയ യുവതിയെ രക്ഷിക്കാതെ ബസ് ജീവനക്കാര്‍

കോഴിക്കോട്: വടകര ഇരിങ്ങാലില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് യുവതിക്ക്  പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇരിങ്ങാലില്‍ സ്വദേശിയും ഏഴ് മാസം ഗര്‍ഭിണിയായ ദിവ്യ പടിയില്‍ ഇറങ്ങിയ ഉടന്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബാലന്‍സ് തെറ്റിയ യുവതി റോഡില്‍ വീഴുകയായിരുന്നു. യുവതി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിറുത്താതെ പോയി. നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് കേസെടുത്തു.

വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി ആറംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: കാശ്മീരിലെ കത്വവയില്‍ ബാലികയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതല്‍ നിരോധനാജ്ഞ. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേരാനോ,​ പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കളക്ടര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള […]

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. നാല് വീടുകള്‍ക്കും ഒരു ഹോട്ടലിനും നേരെയാണ് ബോംബേറ് നടന്നത്. സിപിഎം – ശിവജിസേനാ പ്രവര്‍ത്തരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയാണ് സംഭവം വിഷുദിനത്തില്‍ സിപിഎമ്മും ശിവജി സേന പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സിപിഎം, ശിവജി സേനാ പ്രവര്‍ത്തകരുടെ രണ്ടുവീതം വീടുകളും രുചി എന്നുപേരുള്ള ഹോട്ടലിനും നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നാലുദിവസമായി ഇവിടെ സിപിഎമ്മും തീവ്ര സ്വഭാവമുള്ള […]