ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, പരിക്ക് പറ്റിയ യുവതിയെ രക്ഷിക്കാതെ ബസ് ജീവനക്കാര്‍

കോഴിക്കോട്: വടകര ഇരിങ്ങാലില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് യുവതിക്ക്  പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്.

ഇരിങ്ങാലില്‍ സ്വദേശിയും ഏഴ് മാസം ഗര്‍ഭിണിയായ ദിവ്യ പടിയില്‍ ഇറങ്ങിയ ഉടന്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബാലന്‍സ് തെറ്റിയ യുവതി റോഡില്‍ വീഴുകയായിരുന്നു.

യുവതി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിറുത്താതെ പോയി. നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് കേസെടുത്തു.

prp

Related posts

Leave a Reply

*