സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല, യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച്‌ സംസ്ഥാനത്ത് ആദ്യം മരിച്ച ചങ്ങരോത്തെ സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചാരണം വ്യാജമെന്ന് രേഖകള്‍. സാബിത്ത് സമീപകാലത്ത് യാത്രചെയ്തത് യുഎഇയിലേക്കു മാത്രമാണെന്നാണ് പാസ്‌പോര്‍ട്ട് തെളിയിക്കുന്നത്. നിപ്പാ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയിലാണ്, ആദ്യം രോഗം വന്ന സാബിത്ത് മലേഷ്യയിലേക്കു പോയിരുന്നുവെന്ന പ്രചാരണം ശക്തമായത്. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് അനുസരിച്ച്‌ സാബിത്ത് യുഎഇയിലേക്കു മാത്രമാണ് സമീപകാലത്ത് യാത്രചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരിയില്‍ […]

വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഡോ. കഫീല്‍ ഖാന്‍ എത്തില്ല

കോഴിക്കോട്: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഡോ കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. എയിംസിലെ വിദഗ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കിയത്. വ്യാഴാഴ്ച 9.15 ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കഫീല്‍ ഖാന് ലഭിച്ചത്. എന്നാല്‍ സൗജന്യ സേവനത്തിനല്ലേ താന്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചെങ്കിലും അതിന് വ്യക്തമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ […]

കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. ഇവ യഥാക്രമം ജൂണ്‍ ഒമ്ബത്, പത്ത് തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്നും അറിയിച്ചു. മറ്റ് തീയതികളിലെ പി.ജി. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് […]

ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനി ചികിത്സയില്‍

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് നിപ്പാ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ കോഴിക്കോട്ട് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച്‌ ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. വൈറസ് ബാധിച്ച്‌ ഒരാള്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. വൈറസ് ബാധ ആദ്യം കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത ചെങ്ങരോത്തെ സഹോദരങ്ങളുടെ പിതാവായ മൂസയാണ് ഇന്ന് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു […]

‘ഞാന്‍ എന്‍റെ ഭാര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു’: മരിച്ച ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: ഞാന്‍ എന്‍റെ ഭാര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു, നിപ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ വാക്കുകളാണിത്. സഹജീവിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ചെമ്ബനോട സ്വദേശി ലിനി പുതുശേരി അവസാനമായി തന്‍റെ ഭര്‍ത്താവിന് എഴുതിയ കത്ത് നിര്‍വികാരതയോടെയാണ് ഓരോ മലയാളിയും വായിച്ചത്. ആയിരം പ്രണയകാവ്യങ്ങളേക്കാള്‍ സുഗന്ധവും ഒരമ്മയുടെ വാത്സല്യമുണ്ടായിരുന്നു ആ കത്തില്‍. നഴ്‌സിംഗ് എന്നത് വളരെ കടുപ്പമേറിയ ജോലിയാണ്. എന്നാല്‍ എത്ര ജോലി തിരക്കുണ്ടായാലും അതൊന്നും കാണിക്കാതെ അവള്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. കഴിഞ്ഞ […]

നിപ്പ വൈറസ്:1 മരണം കൂടി

കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.  മൂസയുടെ മക്കളായ സാബിത്തും സാലിഹും നേരത്തെ നിപ്പ ബാധിച്ച്‌ മരിച്ചിരുന്നു. ഇതോടെ വൈറസ് പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 11 ആയി. സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും , മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. 17 പേര്‍ നിരീക്ഷണത്തിലാണ്.  ബുധനാ​ഴ്ച 160 സാ​മ്പിളു​ക​ളാ​ണ്​ മ​ണി​പ്പാ​ല്‍ വൈ​റ​സ് റി​സ​ര്‍​ച്ച്‌ […]

ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ വടകര പുത്തൂര്‍ പറമ്പത്ത് സജീഷിന്‍റെ ഭാര്യ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് കൂടാതെ സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ വീതവും നല്‍കും. ഇന്ന്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ്​ തീരുമാനം.

നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകുന്നു

കോഴിക്കോട്: രോഗം പടരുന്നതു തടയാന്‍ ബന്ധുക്കള്‍ക്കു പോലും വിട്ടുനല്‍കാതെ പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനായില്ല. നിപ്പാ ബാധിച്ചു മരിച്ച അശോകന്‍റെ മൃതദേഹമാണ്, മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ സാങ്കേതിക തകരാറുമൂലം സംസ്‌കരിക്കാന്‍ വൈകിയത്. മാവൂര്‍ റോഡ് ശ്മശാനത്തിലെ ഇലക്‌ട്രിക് സംവിധാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. സംസ്‌കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ മരിച്ച അശോകന്‍റെ മൃതദേഹം വൈകുന്നേരവും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളെ […]

നിപ്പാ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ […]

നിപ വൈറസ്: ഒരു മരണം കൂടി

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജന്‍ എന്നയാളാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴായി. അഞ്ച് പേരുടെ മരണം നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ ഒമ്പത് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര  ചങ്ങരോത്ത് പഞ്ചായത്തിലെ […]