കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ 6.15ഒാടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്. കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു. ലൈന്‍ ശരിയാവാന്‍ സമയമെടുക്കുമെന്നാണ് സൂചന. ഇലക്ട്രിക് ലൈനിനും കേടുപാടുപ്പറ്റിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
Tag: kozhikode
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് റിട്ട. അദ്ധ്യാപകന്‍ മരിച്ചു
നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് റിട്ട. അദ്ധ്യാപകന്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നാദാപുരം കൈവേലി നരിപ്പറ്റ സ്വദേശി മണിയൂര്‍ താഴെ കൊയ്യാലേമ്മല്‍ നാണു (59) ആണ് മരിച്ചത്. എസ്.എന്‍.ഡി.പി യോഗം മണിയൂര്‍ താഴെ ശാഖ പ്രസിഡന്റാണ് നാണു. നാദാപുരം കല്ലാച്ചിക്ക് സമീപം വട്ടോളി അമ്ബലകുളങ്ങര സംസ്ഥാന പാതയില്‍ കാര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാരാണ് ഫയര്‍ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്. ചൂടുകാരണം നാട്ടുകാര്‍ക്ക് അടുത്തേക്ക് പോകാനായില്ല. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുമ്ബോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. ഡ്രൈവിംഗ് […]
ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. കാംപെല്ലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു. Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); […]
നിപ്പ ഭീതി ഒഴിയുന്നു
കോഴിക്കോട്: നിപ്പ ഭീതി ഒഴിയുന്നു, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ്. നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ല. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ […]
കോഴിക്കോട്ട് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടിവയ്ക്കാന്‍ തീരുമാനമായത്. ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മെയ് 31 വരെയാണ് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നിപ്പാ വൈറസ് ബാധയുടെ രണ്ടാം വേവ് പ്രകടമായ പശ്ചാത്തലത്തിലാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ […]
തലശേരി സ്വദേശി മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്. രണ്ട് തവണ റോജയുടെ സ്രവ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു ഫലം. ആദ്യ തവണ നെഗറ്റീവ് ഫലം നല്‍കിയപ്പോഴും നിപ ലക്ഷണങ്ങളോട് കൂടി മരിച്ചതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു. വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ കൂടി വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]
നിപ്പ: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതു വരെ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്
നിപ: കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് പാലാഴി റോഡ് കെ.ടി. താഴം വടക്കുഴിയില്‍ പറമ്പ് ‘ഡിവൈനി’ല്‍ ടി.പി. മധുസൂദനന്‍ (56), ലോറി ഡ്രൈവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ മരണം 15 ആയി. 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുസൂദനന് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഖിലിന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പേരാമ്പ്രയിലും […]
നിപ: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്
കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചു. ജൂണ്‍ അഞ്ചിനായിരിക്കും രണ്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
നിപ്പ വൈറസ് ; ഒരു മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ മൂലം ഒരു മരണം കൂടി. നരിപ്പറ്റ സ്വദേശി കല്ല്യാണി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം പതിമൂന്നായി.







