ലിനിക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന

കോഴിക്കോട്: നിപ വൈറസ് ബാധിച്ച്‌ മരിച്ച മലയാളി നഴ്സ് ലിനിക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. കാംപെല്ലിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു.

രോഗികളെ പരിചരിക്കുന്നതിനിടെയാണ് ലിനിക്ക് നിപ ബാധിച്ചത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച്‌ എത്തിയ മുഹമ്മദ് സാബിത്തില്‍ നിന്നാണ് ലിനിക്ക് നിപ ബാധിച്ചത്.

ഗസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാനെ ഇസ്രായേല്‍ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ആഫ്രിക്കയില്‍ ഇബോളക്കെതിരെ പോരാടിയ വനിതയാണ് സലോമി കര്‍വ.

prp

Related posts

Leave a Reply

*