രണ്ടും ഇത്രയ്ക്ക് തറയാവണോ; സീരിയല്‍ ദമ്പതികളെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

സീരിയലുകളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരദ. പൃഥ്വിരാജ് ചിത്രമായ വാസ്തവത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

പ്രണയിനിയായും ഭാര്യയായും തകര്‍ത്ത് അഭിനയിക്കുന്നതിനിടയിലാണ് വരദ അഭിനയത്തിന് ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷം മറ്റൊരു പരമ്പരയിലും താരം അഭിനയിച്ചിട്ടില്ല. എന്നാല്‍, വിവിധ ചാനലുകളിലായി നടക്കുന്ന പരിപാടികളിലൂടെ വരദയും ജിഷിനും തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാര്‍ പഠാര്‍, സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി തുടങ്ങിയ പരിപാടികളില്‍ ഈ ദമ്പതികളും മാറ്റുരയ്ക്കുന്നുണ്ട്.

Image may contain: 1 person, closeup Image may contain: 2 people, selfie

സൂപ്പര്‍ ജോഡി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വ്യത്യസ്തമായ പെര്‍ഫോമന്‍സുമായി ഇരുവരും എത്തിയത്. വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമെത്തിയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. എന്നാല്‍ വരദയുടെയും ജിഷിന്‍റെയും മേക്കോവറിനെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കി താരവും രംഗത്തെത്തിയിരുന്നു. ഇത്രയ്ക്ക് തറയാവണോ എന്ന് ചോദിച്ചയാളോട് ഇതിലെവിടെയാണ് ചേട്ടാ തറ എന്ന് താരം തിരിച്ചു ചോദിച്ചു.

Image may contain: 2 people Image may contain: 2 people, people smiling

 

Image may contain: 3 people, indoor Image may contain: 5 people, people on stage, people dancing, people standing, shoes and child

prp

Leave a Reply

*