നിപ്പ: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച്‌ കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു.

 

ഇതു വരെ 17 പേരാണ് നിപ്പ ബാധിച്ച്‌ മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്

prp

Related posts

Leave a Reply

*