വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പ്

കോഴിക്കോട്: വിപണിയില്‍ വെള്ളിച്ചെണ്ണയ്ക്ക് വില ക്രമാതീതമായി ഉയര്‍ന്നതോടെ മായംകലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി. പ്രാദേശികമായും പുറത്തുനിന്നും എത്തിക്കുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയാണ് വിപണിയില്‍ വ്യാപകമായിരിക്കുന്നത്.

മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്താന്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിവരുന്നതായും പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിച്ചു വരുന്നതായും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു.

പിടിക്കപ്പെടുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലെ കാലതാമസം ഒഴിവാക്കാന്‍ സബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം വെളിച്ചെണ്ണ വില്ക്കുന്നത് തടയാന്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അഭ്യര്‍ഥിച്ചു.

prp

Related posts

Leave a Reply

*