പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്. കോസ്മറ്റിക് പള്‍സര്‍ NS200 ന്‍റെ ടൂറര്‍ പതിപ്പാണ് പുതിയ അഡ്വഞ്ചര്‍ എഡിഷന്‍. ഇസ്താംബുള്‍ മോട്ടോര്‍ ഷോയിലാണ് പുതിയ പള്‍സറിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്.

ഡിസൈനിലും എഞ്ചിനിലും എടുത്തുപറയത്തക്ക മാറ്റങ്ങളില്ലാതെയാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍റെ ഒരുക്കം. എന്നാല്‍ ഡിസൈനിന് ആകെമൊത്തം ലഭിച്ചിട്ടുള്ള കോസ്മറ്റിക് അപ്ഡേറ്റുകള്‍ അഡ്വഞ്ചര്‍ എഡിഷന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. ഹെഡ്ലൈറ്റ് ഗ്രില്‍, നക്കിള്‍ ഗാര്‍ഡുകള്‍, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവ ബൈക്കിന്‍റെ പ്രധാന വിശേഷങ്ങളാണ്.

മുന്‍ കൗളിനും റേഡിയേറ്ററിനും ലഭിച്ച ചെറിയ അലൂമിനിയം ടച്ചും ബജാജ് ഇത്തവണ നല്‍കിയിട്ടുണ്ട്. ടൂററായതിനാല്‍ പാനിയര്‍ ഫ്രെയിമും മോട്ടോര്‍സൈക്കിളിന്റെ പിന്നില്‍ ഒരുങ്ങുന്നുണ്ട്. ഒരല്‍പം പരിഷകരിച്ചതാണ് പുതിയ മോഡലിന്റെ പില്യണ്‍ ഗ്രാബ് റെയില്‍. ടോപ് ബോക്സ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ലഗേജ് റാക്കും ഗ്രാബ് റെയിലിലുണ്ട്.

ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച നാവിഗേഷന്‍ സംവിധാനവും പുതിയ അഡ്വഞ്ചര്‍ എഡിഷനന്‍റെ പ്രധാന വിശേഷമാണ്. 200 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍ ഒരുങ്ങുന്നത്.

prp

Related posts

Leave a Reply

*