മോഹന്‍ലാലിനും പിടി ഉഷയ്ക്കും കോഴിക്കോടിന്‍റെ ആദരം

കോഴിക്കോട്​: നടന്‍ മോഹന്‍ലാലിന്​ കാലിക്കറ്റ്​ സര്‍വകലാശാല ആദര സൂചകമായി ഡി ലിറ്റ്​ സമ്മാനിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വച്ച നടന്ന പരിപാടിയില്‍ ആയിരുന്നു ബിരുദം സമ്മാനിച്ചത്. ചലച്ചിത്ര മേഖലയില്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കാണ്​ ഇൗ ആദരമെന്ന് ഡി ലിറ്റ്​ നല്‍കി കൊണ്ട്​​ ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഡിലിറ്റ് സ്വീകരിച്ച്‌​ കൊണ്ട്​​ മോഹന്‍ലാല്‍ പറഞ്ഞു. ഭാര്യ സുചിത്രക്കൊപ്പമാണ്​ ലാല്‍ ചടങ്ങിനെത്തിയത്​. നേരത്തെ കാലടി സംസ്​കൃത സര്‍വകലാശാല മോഹന്‍ലാലിന്​ ​ഡി ലിറ്റ്​ നല്‍കി ആദരിച്ചിരുന്നു.

മോഹന്‍ലാലിനെ കൂടാതെ കായിക താരവും പരിശീലകയും ആയ പിടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വിസികെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

prp

Related posts

Leave a Reply

*