ഗെയില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം ഇന്ന്

കോഴിക്കോട്: ഗെയില്‍ സ്ഥാപിക്കുന്ന കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍റെ അധ്യക്ഷതയില്‍ വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് യോഗം നടക്കുക.

ആദ്യം ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും മാത്രം ചര്‍ച്ചയ്ക്കു വിളിക്കാനായിരുന്നു തീരുമാനം. പിന്നീട് സമരസമിതിയെയും ചര്‍ച്ചയിലേക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.

പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യമായിരിക്കും സമരസമിതി യോഗത്തില്‍ പ്രധാനമായും ഉന്നയിക്കുക എന്നതാണ് സൂചന. കൂടാതെ നെല്‍വയലുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാമെന്ന ഗെയിലിന്‍റെ വാഗ്ദാനവും പരിശോധിക്കും.

 

prp

Related posts

Leave a Reply

*