കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. കൊല നടത്തിയത് അഞ്ചംഗ സംഘമാണെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് […]
Tag: kannur
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണെന്നും അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. […]
‘ആവോളം സ്നേഹിച്ചിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍; ഭാര്യയുടെ ആത്മഹത്യയില്‍ രഞ്ജിത്തിന് പറയാനുള്ളത്
കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങള്‍ക്ക് അവള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സിനിമാ സീരിയല്‍ സംവിധായകന്‍ രഞ്ജിത്. സ്നേഹം ഏറെ നല്‍കിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍. മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള്‍ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു. അവര്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്നം മൂര്‍ച്ചിച്ച് വിവാഹ മോചനം നേടിയപ്പോള്‍ അവളുടെ രക്ഷക്കെത്തിയതായിരുന്നു താന്‍. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ താന്‍ വിവാഹം കഴിച്ചത്. അവളുടെ […]
കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി ഇനി കണ്ണൂര്‍ വിമാനത്താവളത്തിലും
ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഉഡാന്‍ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിലും. ഈ പദ്ധതി പ്രകാരം കണ്ണൂരില്‍ നിന്നും എട്ട് നഗരങ്ങളിലേക്ക് പറക്കുവാന്‍ സാധിക്കും. സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കേരളത്തിന് പുറത്ത് ബെംഗളൂരു, ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഹിന്‍ഡന്‍, ഹുബ്ലി, എന്നീ വിമാനത്താവളത്തിലേക്കും കണ്ണൂരില്‍ നിന്നും വിമാനസര്‍വീസുണ്ടാകും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനക്കമ്ബനികള്‍ക്കാണ് ഇതിന് അനുമതി ലഭിച്ചിരിക്കുന്നത്. ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും ദിനംപ്രതി 78, 74 […]
ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. മരണത്തിന്‍റെ കാരണം വ്യക്തമല്ല. മകന്‍ ജിത്തു തൂങ്ങിമരിച്ച് ഒരു മാസം തികയുന്നതിനു മുമ്പാണ് കുടുംബത്തിന്‍റെയും ആത്മഹത്യ.
കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം. നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെയാണ് ആര്‍എസ്‌എസ് ആക്രമണം അഴിച്ചുവിട്ടത്. ഇന്ന്‍ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയ അക്രമസംഘം പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നു. നിരന്തരം സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും മട്ടന്നൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച് മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത് ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച […]
പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ആരോപണം
തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ആരോപണം. മാങ്ങാട്ടിടത്തെ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബഹളമുണ്ടാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടു. ജീവനക്കാരെ അറിയിച്ചെങ്കിലും കേട്ടഭാവം നടിക്കാതെ അവര്‍ വാട്സ് ആപില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഡോക്ടറുടേയും ജീവനക്കാരുടേയും […]
മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്‍റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്‍റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി ആണ് […]
ഓഖി മരണസംഖ്യ ഉയരുന്നു; കണ്ണൂരില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി
കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ബുധനാഴ്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് തീരത്തു […]










