videoകണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂർ ആയിക്കരയിലെ ഒരു വീട്ടിൽ ഒരു manussiya മൃഗം സ്വന്തം അമ്മ യോട് ചെയ്യുന്ന ത് കണ്ടോ Posted by Shihab Zaini on Sunday, March 18, 2018
Tag: kannur
ഓട്ടോ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ
പയ്യന്നൂര്‍: ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ […]
കിളികള്‍ വിസ്മയം തീര്‍ത്ത് മാടായിപ്പാറ- VIDEO
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധമായ മാടായിപ്പാറയില്‍ കിളികള്‍ തീര്‍ത്ത വിസ്മയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കേരളത്തില്‍ 33 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി
കണ്ണൂര്‍: കേരളത്തിലെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി അനുമതിയായി. 2017 സെപ്തംബര്‍ രണ്ടിന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ചാണ് റെയില്‍വേയുടെ അനുമതി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തന്‍റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസ്തുത മേല്‍പ്പാലങ്ങള്‍. ഏഴിമല സ്റ്റേഷന്‍, എറണാകുളം-മട്ടാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍, മാഹി-തലശ്ശേരി, തലശ്ശേരി-എട്ടക്കോട്ട്, മുളങ്കുന്നത്തുകാവ്-പൂങ്കുന്നം, കരുനാഗപ്പള്ളി-ശാസ്താംകോട്ട, […]
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്തു
കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കണ്ണൂരില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 3 മരണം
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ആറോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പറിന്‍റെ പിറകില്‍ ഒമ്നിവാന്‍ ഇടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്ന് കരുതുന്നു.
കണ്ണൂരില്‍ പാചകവാതക സിലിണ്ടറിനു തീപിടിച്ച് 3 പേര്‍ക്ക് ഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണിച്ചാര്‍ വളയംചാലില്‍ ഇന്ന് രാവിലെ എട്ടരമണിയോടെയാണു സംഭവം. അടുപ്പില്‍നിന്നു സിലിണ്ടറിലേക്കു തീ പടരുകയായിരുന്നു. സിലിണ്ടിറിനു ചോര്‍ച്ചയുള്ളതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ടു രക്ഷിക്കാന്‍ എത്തിയതാണു ഭര്‍ത്താവ് രാജനും മകളുടെ ഭര്‍ത്താവ് റെജിയും. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പേരാവൂരില്‍ നിന്നെത്തിയ […]
ശുഹൈബ് വധക്കേസ്: ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക. അതേസമയം, ശുഹൈബിന്‍റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി […]
കല്യാണത്തലേന്ന് വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍
കണ്ണൂര്‍: വിവാഹത്തിന്‍റെ തലേ ദിവസം വരനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് വരന്‍ അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കാനിരുന്നതാണ്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരെ പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]
കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്‍റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.










