തലശേരി: പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എട്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്‍റെ മൃതദേഹമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ജനുവരി 21 നാണ് ഛര്‍ദിയെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്. നാല് മാസത്തിനിടെ ഈ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ […]
Tag: kannur
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്തത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ കോളേജിന്‍റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്‌കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിനകാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു.
ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഡി.എ, ബോണസ് വിഷയത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍റെ സാന്നിധ്യത്തിന്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ബസ്സ് സമരം പിന്‍വലിച്ചത്. പത്ത് വര്‍ഷമായി ബോണസ് പത്തൊമ്പത് ശതമാനമായിരുന്നു ബസ് തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. തിങ്കളാഴ്ച ജില്ലാ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകീട്ട് 6 മണിക്കാണ് അവസാനിച്ചത്. ഇരുപത് […]
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനബില്‍ പാസായി
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന മെഡിക്കല്‍ ബില്‍ നിയമസഭ പാസാക്കി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ഇതോടെ സാധുവായിരിക്കുന്നത്. സഭ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ സിപ്രിം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേസ് നാളെ വീണ്ടും […]
വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഇന്ന് ബിജെപി കര്‍ഷക രക്ഷാ മാര്‍ച്ച്
കണ്ണൂര്‍: കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പോരാടുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച് ഇന്ന്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരക്ഷാമാര്‍ച്ച് ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് വൈകുന്നേരം 6 മണിക്ക് സ്‌റ്റേഡിയംകോര്‍ണറില്‍ സമാപിക്കും. സിനിമാ സംവിധായകന്‍ അലിഅക്ബര്‍, സിനിമാതാരം മേനകസുരേഷ്, പുരോഗമനകലാസാഹിത്യസംഘം മുന്‍സംസ്ഥാനസമിതി അംഗമായിരുന്ന […]
കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് എം മുകുന്ദന്‍
കണ്ണൂര്‍: കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. സമരത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്‌തെന്നും ബിജെപി സമരം നടത്തുന്നിടത്ത് എങ്ങനെപോകുമെന്നും എം മുകുന്ദന്‍ ചോദിച്ചു. കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടത്. ആര് ജയിക്കും എന്നതല്ല പ്രധാനമെന്നും എം മുകുന്ദന്‍ പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. […]
വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച യുവാവ് അറസ്റ്റില്‍ . മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിലാണ് മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറഞ്ഞും അവഹേളിച്ചും പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
വയല്‍ക്കിളികളെ നേരിടാന്‍ സി.പി.എമ്മിന്‍റെ ‘നാടിന് കാവല്‍’
കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ സി.പി.എമ്മും സമരത്തിലേക്ക്. നാട് കാവലെന്ന പേരില്‍ നടത്തുന്ന സമരത്തിനായി സി.പി.എം കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കും. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് സി.പി.എം മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 25ന് കേരളത്തിലെ വിവിധ സംഘടനകള്‍ വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മും പ്രത്യക്ഷ സമരവുമായി വയല്‍കിളികല്‍ക്കെതിരെ രംഗത്തു വരുന്നത്. കഴിഞ്ഞദിവസം മന്ത്രി ജി സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും വയല്‍കിളികളുടെ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. […]
ബിഎസ്‌എന്‍എല്‍ ലാന്‍ഡ് വരിക്കാര്‍ക്ക് ഇനി എല്ലാ കോളുകളും സൗജന്യം
കണ്ണൂര്‍: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനിമുതല്‍ എല്ലാ കോളുകളും സൗജന്യം. നേരത്തെ ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. കേരള സര്‍ക്കിളുകളിലുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ താരീഫ് നിലവില്‍ വരും. ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും. കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും […]
മുത്തശ്ശിയെ മര്‍ദ്ദിച്ച സംഭവം; ദീപയ്ക്കും പറയാനുണ്ട് കരളുരുകും നൊമ്പരം
കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി. കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്. സങ്കടമഴ ഇടിവെട്ടിപ്പെയ്തു. വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ നല്‍കിയ മാനസിക സംഘര്‍ഷം ദീപയെ അമ്മയെ തല്ലിയവളാക്കി. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ദൃശ്യങ്ങളിലെ പ്രതി ഉപ്പാലവളപ്പില്‍ ദീപയ്ക്ക് ഒന്നേ പറയാനുള്ളൂ ”എന്റെ സങ്കടങ്ങള്‍ വെറുതെ […]










