കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ വച്ച് കെഎസ്‌ആര്‍ടിസി യാത്രക്കാരനെ മര്‍ദിച്ചത്. കെഎസ്‌ആര്‍ടിസി ജീവനക്കാരോട് മാധവി ബസിലെ ജീവനക്കാര്‍ തര്‍ക്കിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാരെ അനുകൂലിച്ച് സംസാരിച്ച യാത്രക്കാരനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് മാധവി ബസ് ജീവനക്കാർ KSRTC ബസ് […]
Tag: kannur
ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു
കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റുമായ പി.പി. ലക്ഷ്മണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ലക്ഷ്മണന്‍. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു. നാലുവര്‍ഷം എ.ഐ.എഫ്.എഫിന്‍റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 […]
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍. കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഏറ്റെടുക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്. ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. 1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ […]
തെയ്യം വാളുവീശിയപ്പോല്‍ നാട്ടുകാര്‍ക്ക് വെട്ടേറ്റു; പ്രദേശത്ത് സംഘര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തില്ലങ്കേരി ഈയ്യമ്പോട് വയല്‍ തിറക്കിടെ നാട്ടുകാര്‍ക്ക് വെട്ടേറ്റു. കൈതചാമുണ്ഡി തെയ്യത്തിന്‍റെ ചടങ്ങുകള്‍ക്കിടെയാണ് വാളുകൊണ്ട് വെട്ടേറ്റത്. സനല്‍ കുമാര്‍ (33 ), ഉത്തമന്‍( 32 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സനല്‍ കുമാറിന് സാരമായ പരിക്കുണ്ട്. തെയ്യക്കോലം കെട്ടിയ ആള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് തെയ്യക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം നടത്തിയാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. തങ്ങളുടെ പ്രവര്‍ത്തകന്‍ പ്രസാദിനെ സിപിഎമ്മുകാര്‍ […]
പിണറായിയിലെ കൂട്ടക്കൊല; ഇളയ മകളുടെയും കൊലപാതകം?
കണ്ണൂര്‍: പിണറായിയില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയുടെ ഭര്‍ത്താവിനെ തേടി പോലീസ് കൊല്ലത്തേക്ക്. സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തനയെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് കൊല്ലം സ്വദേശിയായ കിഷോറിനെ തേടി പോലീസ് കൊല്ലത്തേക്ക് പോകുന്നത്. 2012ലാണ് ഇവരുടെ മറ്റൊരു മകള്‍ ഒന്നര വയസുകാരി കീര്‍ത്തന മരിച്ചത്. കീര്‍ത്തനയെ താന്‍ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്. എന്നാല്‍, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാന്‍ ധൈര്യം നല്‍കിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആറുവര്‍ഷം മുമ്പ് മരിക്കുകയും സംസ്‌കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തില്‍ […]
ആദ്യമായി ഒന്നിച്ച 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് സൗമ്യ
തലശ്ശേരി: ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്‌ക്കെത്തി അനാശാസ്യത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ആദ്യം ബന്ധപ്പെട്ടത് ഒരു പതിനാറുകാരനുമായെന്ന് ചോദ്യം ചെയ്യലില്‍ കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ വെളിപ്പെടുത്തല്‍. അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ താന്‍ രണ്ടു യുവാക്കള്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് മൂത്തമകള്‍ കണ്ടിരുന്നു. ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ വഴക്കു പറയുകയും […]
പിണറായി കൂട്ടക്കൊല:സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കണ്ണൂര്‍: കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് […]
പിണറായിയിലെ ദുരൂഹമരണം; സൗമ്യയുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത്
കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പൊളിഞ്ഞത് സൗമ്യയുടെ ആത്മഹത്യ നാടകം. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതിനിടെ സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹത്തില്‍ നിന്നും അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തി. സൗമ്യയുടെ മാതാപിതാക്കളുടെ മൃതദേഹത്തില്‍ നിന്നും ഇത് […]
പിണറായിയിലെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രഘുരാമനാണ് അന്വേഷണച്ചുമതല.കൊലപാതകമാണെന്ന നിഗമനത്തെ തുടര്‍ന്നാണിത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. 2018 ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. നാല് മാസത്തിനിടെയാണ് ഈ കുടുംബത്തില്‍ മൂന്ന് മരണങ്ങളും നടന്നത്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ […]
പിണറായിയിലെ ദുരൂഹ മരണം; നടന്നത് കൊലപാതകമോ..?
കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം. ഒരു കുടുംബത്തിലെ തന്നെ നാല് പേരാണ് ആറ് വര്‍ഷത്തിനിടെ മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു. കുഞ്ഞിക്കണ്ണന്റെയും, കമലയുടെയും മകളായ സൗമ്യ ഛര്‍ദിയെത്തുടര്‍ന്ന് ചികില്‍സയിലുമാണ്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ സൗമ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. കുടുംബത്തില്‍ സൗമ്യ മാത്രമാണ് അവശേഷിക്കുന്നത്. […]






