പിണറായിയിലെ ദുരൂഹ മരണം; നടന്നത് കൊലപാതകമോ..?

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം. ഒരു കുടുംബത്തിലെ തന്നെ നാല് പേരാണ് ആറ് വര്‍ഷത്തിനിടെ മരിച്ചത്.

ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു. കുഞ്ഞിക്കണ്ണന്റെയും, കമലയുടെയും മകളായ സൗമ്യ ഛര്‍ദിയെത്തുടര്‍ന്ന് ചികില്‍സയിലുമാണ്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ സൗമ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. കുടുംബത്തില്‍ സൗമ്യ മാത്രമാണ് അവശേഷിക്കുന്നത്.

വീട്ടില്‍ അവശേഷിക്കുന്ന ഏകഅംഗമായ സൗമ്യയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ നിന്നു പോലീസിന് ചില വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു എന്നു പറയുന്നു. സൗമ്യയുമായി ബന്ധമുള്ള ചിലരും പോലീസ് നിരീക്ഷണത്തിലാണ് എന്നു റിപ്പോര്‍ട്ട് ഉണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇവരുടെ വീടുമായി നിരന്തരം ബന്ധം ഉണ്ടായിരുന്നു മൂന്നു യുവാക്കളെ പോലീസ് നിരീക്ഷിച്ചു വരികയാണ്.

നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നു പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദ്ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസ് നിഗമനം. നാലുപേരും രോഗം പൂര്‍ണ്ണമായി ഭേതമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി.

 

 

 

 

prp

Related posts

Leave a Reply

*