തെയ്യം വാളുവീശിയപ്പോല്‍ നാട്ടുകാര്‍ക്ക് വെട്ടേറ്റു; പ്രദേശത്ത് സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തില്ലങ്കേരി ഈയ്യമ്പോട് വയല്‍ തിറക്കിടെ നാട്ടുകാര്‍ക്ക് വെട്ടേറ്റു. കൈതചാമുണ്ഡി തെയ്യത്തിന്‍റെ ചടങ്ങുകള്‍ക്കിടെയാണ് വാളുകൊണ്ട് വെട്ടേറ്റത്.

സനല്‍ കുമാര്‍ (33 ), ഉത്തമന്‍( 32 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സനല്‍ കുമാറിന് സാരമായ പരിക്കുണ്ട്. തെയ്യക്കോലം കെട്ടിയ ആള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് തെയ്യക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റം നടത്തിയാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്.

തങ്ങളുടെ പ്രവര്‍ത്തകന്‍ പ്രസാദിനെ സിപിഎമ്മുകാര്‍ കല്ലുകൊണ്ടിടിച്ച്‌ പരിക്കേല്‍പ്പിച്ചതായി ബിജെപി ആരോപിച്ചു. തെയ്യം കലാകാരന്‍ ബൈജുവാണ് കൈതചാമുണ്ഡി എന്ന തെയ്യം കെട്ടിയത്. പരിസരത്തു ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

prp

Related posts

Leave a Reply

*