താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു

മലയാളി മനസ്സില്‍ ഇടം പിടിച്ച പ്രിയ നായികയായ മേഘ്‌ന രാജ് വിവാഹിതയാവുകയാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. തെലുങ്ക് താരമാണെങ്കിലും മലയാളികളുടെ സ്വന്തം താരമായാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്.

കന്നഡ. തമിഴ് , തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ മേഘ്‌നയുടെ വിവാഹമാണ് മെയ് രണ്ടിന്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയാണ് താരം വിവാഹം ചെയ്യുന്നത്. കന്നഡ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളും സുപ്രധാനമായൊരു താരവിവാഹമാണ് നടക്കാന്‍ പോവുന്നത്.

 

വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹല്‍ദി ആഘോഷം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ഡ്രസ്സില്‍ അതീവ സുന്ദരിയായുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്

 

ചിരഞ്ജീവി സര്‍ജയും മേഘ്‌നയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവരാണ് ഇരുവരും. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയാണ് നടക്കാന്‍ പോവുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യം കൂടിയാണ്.

 

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ തുടക്കം കുറിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേഘ്‌നയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേനൊപ്പം ഹല്ലേലുയ്യ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

 

 

prp

Related posts

Leave a Reply

*