കണ്ണൂര്‍: ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമുള്ള മരത്തില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ശ്രീലക്ഷ്മി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ബസിലെ യാത്രക്കാരനും കര്‍ണൂര്‍ സ്വദേശിയുമായ സീനു (45) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. 45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച് വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഗുരുതര […]
Tag: kannur
രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനുമായി കോണ്‍ഗ്രസ്
കണ്ണൂര്‍ : രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ആര്‍ എസ് എസിന്‍റെ രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കാന്‍ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധന്‍ ആചരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ […]
വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
കണ്ണൂര്‍: വയോധികയെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ചാല്‍ ബീച്ചിനു സമീപത്ത് മുണ്ടച്ചാലില്‍ പരേതനായ മാധവന്‍റെ ഭാര്യ ടി.കെ. ലീല (85) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള വാഷിംഗ് മെഷീന്‍ കത്തിയ നിലയിലായിരുന്നു. വാഷിംഗ് മെഷീനിലിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ട്. ലീല കിടന്നുറങ്ങിയിരുന്ന മുറിയില്‍ തന്നെയായിരുന്നു വാഷിംഗ് മെഷീന്‍ വച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനില്‍ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ ആറോടെയാണ് ലീലയുടെ മൃതദേഹം […]
കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളച്ചാലില്‍ ആണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്‍റെ പ്രാധമിക നികമനം പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു
കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി (93) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. പരേതനായ സി.ഒ മൊയ്തു കേയിയുടെ ഭാര്യയാണ്. മക്കള്‍: ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ധീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കള്‍: പരേതനായ എ.പി.എം മൊയ്തു, സാഹിറ, സാജിദ, നസീമ. അറക്കല്‍ രാജ കുടുംബത്തിലെ 37-ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്. […]
കണ്ണൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇരുവരെയും കാണാനില്ലന്ന് കാണിച്ച് മാതാപിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ മുതല്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാറയുടെ അടിഭാഗത്ത് കൈകള്‍ ബന്ധിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പയ്യാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. ശശിപ്പാറക്ക് […]
കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും
കണ്ണൂര്‍ : കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും. അക്കാദമി നായനാര്‍ ദിനമായ മെയ് 19 ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ചടങ്ങില്‍ നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യുന്നതാണ്. കൂടാതെ, നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയമാണ് കണ്ണൂരില്‍ വരുന്നത്.മാത്രമല്ല പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം,റഫറന്‍സ് ലൈബ്രറി,ഓപ്പണ്‍ തീയേറ്റര്‍ […]
മുഖ്യമന്ത്രി ഇന്ന് ബാബുവിന്‍റെ വീട് സന്ദര്‍ശിക്കും
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാഹി സന്ദര്‍ശിക്കും. മാഹിയിലെത്തുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബുവിന്‍റെ വീട് സന്ദര്‍ശിക്കും. അതേസമയം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ഷമോജിന്റെ വീട് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട് എന്ന നിലയിലാണ് ബാബുവിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ന് രാത്രിയാണ് മുഖ്യമന്ത്രി ബാബുവിന്‍റെ വീട്ടില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും […]
കണ്ണൂരില്‍ ഇന്ന് സിപിഎം-ബിജെപി സമാധാന ചര്‍ച്ച
കണ്ണൂര്‍: പുതുച്ചേരിയിലും കണ്ണൂരിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഎം-ബിജെപി സമാധാന ചര്‍ച്ച നടക്കും. ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുപാര്‍ട്ടികളും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു, ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യുസി ഷമേജ് എന്നിവരാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ബാബുവിന്‍റെ മരണം […]
വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച് ഉടനില്ല
കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോങ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്നും ഇവിടെ വെച്ച് ‘കേരളം തിരുവനന്തപുരത്തേക്ക്’ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വയല്‍ക്കിളികളുടെ ഇന്നുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ചെങ്ങന്നൂരിലെ ആകാശത്തും വയല്‍ക്കിളികള്‍ പറന്നേക്കും എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ, സര്‍ക്കാരിനെതിരെ താക്കീതായി വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ ലോങ് മാര്‍ച്ച് […]










