മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് മാ​ഹി​ സ​ന്ദ​ര്‍​ശി​ക്കും. മാ​ഹി​യി​ലെത്തുന്ന മുഖ്യമന്ത്രി ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും.

അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഷ​മോ​ജി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ണ്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് എ​ന്ന നി​ല​യി​ലാ​ണ് ബാ​ബു​വി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് എ​ന്നാ​ണ് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഇ​ന്ന് രാ​ത്രി​യാ​ണ് മു​ഖ്യ​മ​ന്ത്രി ബാ​ബു​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ബാ​ബു​വി​ന്‍റെ വീ​ട് സന്ദര്‍ശിച്ചി​രു​ന്നു.

prp

Related posts

Leave a Reply

*