ഭര്‍ത്താവിന്‍റെ മരണശേഷം ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിച്ച്‌ ഷില്‍നയ്ക്ക് കുഞ്ഞുമാലാഖമാര്‍ പിറന്നു

കണ്ണൂര്‍: ഒരു ഭാര്യക്ക് തന്‍റെ ഭര്‍ത്താവിന് നല്‍കാന്‍ ഇതില്‍ കൂടുതല്‍ ഒന്നുമില്ല. കൊയിലി ഹോസ്പിറ്റലിന്റെ ലേബര്‍റൂമില്‍ നിന്ന് ഇന്നലെ ഉയര്‍ന്ന ആ കരച്ചിലുകള്‍ ഭര്‍ത്താവിന്‍റെ  ഓര്‍മ്മകളുടെ വേരുകള്‍ ഉറപ്പിക്കതുന്നതാണ്. റോഡപകടം ജീവനെടുത്ത് ഒരു വര്‍ഷത്തിനുശേഷം എഴുത്തുകാരന്‍ കെവി സുധാകരന്‍റെ  അമ്മ ആദ്യമായി ചിരിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്‍റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്‍റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു. കേരളം ഇരു കൈകളും നീട്ടി ആ പൊന്നോമനകളെ സ്വീകരിച്ചു. ഷില്‍നയുടെ ചികിത്സയ്ക്കിടെയാണ്  […]

അറ്റകുറ്റ പണി; ഏറനാട് എക്സ്പ്രസും കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും ഇന്ന് ഭാഗിക സര്‍വീസ് മാത്രം

കണ്ണൂര്‍: റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച ഏറനാട് എക്സ്പ്രസ്, എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30ന് എറണാകുളത്തുനിന്ന് നാഗര്‍കോവിലിലേക്ക് മടങ്ങും. രാവിലെ 7.20ന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും. എറണാകുളത്തുനിന്ന് രാവിലെ 6.45ന് പുറപ്പെടുന്ന കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് […]

50ലക്ഷം രൂപ വിലവരുന്ന സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വിദ്യാര്‍ഥിനി

കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് വണ്‍ വിദ്യാര്‍ത്ഥിനിയും കുഞ്ഞനുജനും നല്‍കിയ സംഭാവന കണ്ട് മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്. ”എന്‍റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം 50ലക്ഷം രൂപ വിലവരുന്ന സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു”. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിഎസ് സ്വാഹയുടെ വാക്കുകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. സമൂഹത്തിന്‍റെ നാളെയിലേക്കുള്ള പ്രതീക്ഷയായി മാറുകയാണ് ഈ വിദ്യാര്‍ത്ഥികള്‍ . അണ്ണാന്‍കുഞ്ഞും തന്നാലയത് എന്നല്ലേ. നാടിന്‍റെ ഇന്നത്തെ ദയനീയ അവസ്ഥയില്‍ പയ്യന്നൂര്‍ ഷേണായ് സ്മാരക […]

കണ്ണീരില്‍ കുതിര്‍ന്ന്‍ കണ്ണൂര്‍; തകര്‍ന്നത് മുന്നൂറോളം വീടുകള്‍

കണ്ണൂര്‍: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ നാശനഷ്ടം. കണ്ണൂരിലെ മലയോര പ്രദേശങ്ങളായ അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി ആറിടങ്ങളില്‍ കൂടി ഉരുള്‍പൊട്ടലുണ്ടായി. 300 ഓളം വീടുകളാണ് ഇതുവരെയായി കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി തകര്‍ന്നു വീണത്. നിരവധി ജീവനുകളും പൊലിഞ്ഞു. കുണ്ടുമാങ്ങോട്, പാറക്കപ്പാറ, എടപ്പുഴ, ആറളം വനം എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ തകര്‍ന്നതോടെ മുന്നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 287 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വന്യജീവി സങ്കേതം സെക്യൂരിറ്റി ഓഫീസ് ഉള്‍പ്പെടെ […]

കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടി കൂറുമാറിയെന്ന്‍ റിപ്പോര്‍ട്ട്

കണ്ണൂര്‍: വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കൂറ് മാറി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.  ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. അതെ സമയം പീഢനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാനായാല്‍ […]

കണ്ണൂരില്‍ 7 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 കണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.     കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്, ചിറ്റാരിപറമ്ബ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കീഴാറ്റൂര്‍ ബൈപ്പാസ്: നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം

കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി […]

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ക്രമക്കേട് നടത്തിയ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കാന്‍ ശിപാര്‍ശ. ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് ശുപാര്‍ശ നല്‍കിയത്. വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ ആരോഗ്യ സര്‍വകലാശാലയും ഇവിടുത്തെ പ്രവേശനം തടഞ്ഞിരുന്നു.

മഴപെയ്താല്‍ ജനങ്ങള്‍ ദുരിതത്തില്‍: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കുമ്മനം

കണ്ണൂര്‍: കുറച്ച് ദിവസങ്ങള്‍ അടുപ്പിച്ച് മഴപെയ്താല്‍ ദുരിതത്തിലാകുന്ന സ്ഥിതിയാണ് കേരളം നേരിടുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. വലിയ വികസന കാഴ്ചപ്പാടിന്‍റെ അനന്തര ഫലമാണ് വെള്ളപ്പൊക്കവും വരള്‍ച്ചയും. ഇക്കാര്യത്തില്‍ പ്രകൃതി ക്ഷോപിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തില്‍ മഴ പെയ്താല്‍ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്ക് പുതുമയുള്ള കാര്യമല്ലെന്നും തന്‍റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം […]

ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ കോടതിയുടെ അനുമതി

കണ്ണൂര്‍: ജാതിയും മതവും നോക്കാതെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന്‍റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ കോടതിയുടെ അനുമതി. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഷഹാനയുടെ മാതാവ് വളപ്പട്ടണം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയില്‍ ഹാജരായത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇരുവരും കോടതിയില്‍ മൊഴി നല്‍കി. തനിക്ക് ഹാരിസണിനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഷഹാന കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഒരുമിച്ച്‌ ജീവിക്കാന്‍ ഇരുവര്‍ക്കും കോടതി […]