മലബാറില്‍ ഇനി തെയ്യക്കാലം

കണ്ണൂര്‍: ഇടവപ്പാതിയോടെ നടയടച്ച വടക്കെ മലബാറിലെ കാവുകളിലും തറവാട്ട് മുറ്റങ്ങളിലും കുരുത്തോലയും ആടയാഭരണങ്ങളുമായി വരവിളിയും പൊലിച്ചു പാട്ടും ഉറച്ചിൽ തോറ്റവും കൊണ്ട് മുഖരിതമാക്കുവാൻ തെയ്യക്കോലങ്ങൾ ഇറങ്ങുകയായ്‌ കാവുകള്‍ ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. തെയ്യം കലാകാരന്മാരും തെയ്യക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യന്‍ ദേവനായും ദേവിയായും രൂപാന്തരം പ്രാപിക്കുന്ന കാലത്തേക്കുള്ള ചുവട്‌വെയ്പ്പാണ് തെയ്യക്കാലം. ഇതിനായി അണിയലങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കലാകാരന്മാര്‍. രൂപത്തിലും സങ്കല്‍പത്തിലും തെയ്യങ്ങളോരോന്നും വ്യത്യസ്തമായതിനാല്‍ അനുയോജ്യമായ അണിയലങ്ങളാണ് ഒരുക്കുന്നത്. ചുവട് ഒന്നുകൂടി ഉറപ്പിച്ച് തോറ്റങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ട് കലാകാരന്മാരും തയ്യാറെടുപ്പിലാണ്. […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനാകാനൊരുങ്ങി അമിത് ഷാ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരില്‍ എത്തുന്നത്. ഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തുക. ഇതോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അര്‍ഹനാകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാസംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനരക്ഷാ യാത്രക്ക് […]

കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കണ്ണൂര്‍: ടെലിവിഷന്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂരില്‍ കേസ്. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചെന്നാണ് കേസ്. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പബ്ലിക് ടി.വി. ചാനലില്‍ അര്‍ണബ് ഗോസ്വാമി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. യു.എ.ഇ. സഹായധനം […]

എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം

പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55) , സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപം പുലര്‍ച്ചെ നാലരയ്ക്കാണ് തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം അപകടത്തില്‍പ്പെട്ടത്.  എട്ട്   പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് വാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ […]

ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് അധ്യാപിക; പിന്തുണ തേടിയ യുവതിക്ക് ആള്‍ക്കൂട്ട ഭീഷണി

കണ്ണൂര്‍: മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കുനേരെ ഭീഷണിയെന്ന് പരാതി. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ […]

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് വിമാനത്താവളത്തിന് ഇപ്പോഴുള്ളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും […]

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി.ജയരാജന്‍

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചു. ബിഷപ്പിന്‍റെ അറസ്റ്റില്‍ സര്‍ക്കാരിന്‍റെത് ശരിയായ നിലപാടാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത് വ്യക്തമായതുമാണ്. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്. അതിനാവശ്യമായ സമയം പൊലീസ് എടുത്തിട്ടുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നടപടിയാണ് […]

പരീക്ഷണം വിജയം; കണ്ണൂരില്‍ വിമാനമിറങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കല്‍ പൂര്‍ണ വിജയം. 200 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ സുരക്ഷിതമായി തന്നെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ്. നവംബറോടെ വിമാനത്താവളം പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതോടെ പൂര്‍ത്തിയാകും. വലിയ യാത്രാ വിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം യോഗം ചേര്‍ന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ […]

കണ്ണൂര്‍ വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്; ഇന്ന്‍ വലിയ വിമാനമിറങ്ങും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായി. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും. ഈ മാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയര്‍വേസ്, […]

കർഷകനെ കുടുക്കാൻ കള്ളക്കേസ്;കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്. കര്‍ഷകന്‍റെ സ്കൂട്ടറില്‍ കഞ്ചാവ് വച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാനാണ് വൈദികന്‍ ശ്രമിച്ചത്. ഫാ.ജയിംസിനെതിരെ കർഷകന്‍റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസി​ന്‍റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിംസിനെ തളിപ്പറമ്പ് […]