എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം

പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55) , സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപം പുലര്‍ച്ചെ നാലരയ്ക്കാണ് തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം അപകടത്തില്‍പ്പെട്ടത്.  എട്ട്   പേരാണ് കാറിലുണ്ടായിരുന്നത്.

രണ്ട് വാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു.

prp

Related posts

Leave a Reply

*