കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍: ശബരിമല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഭാര്യയെയും മകനെയും ഫോൺ ചെയ്യാൻ അനുമതി നൽകണം, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം ലഭിച്ചാലും […]

മാല കവര്‍ച്ചക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം: യഥാര്‍ഥ പ്രതി പിടിയില്‍

കണ്ണൂര്‍: പെരളശേരി ചോരക്കുളത്ത് വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിലെ യഥാര്‍ഥ പ്രതി പിടിയില്‍. ഇതോടെ ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീന്‍റെ പോരാട്ടത്തിന്‍റെ ആദ്യ പകുതി വിജയത്തിലേക്ക്. യഥാര്‍ഥ പ്രതിയെ കണ്ടെത്തിയതോടെ, കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തില്‍ താജുദ്ദീന്‍റെ ഇനിയുള്ള യാത്ര നീതി തേടിയാണ്. ഓണ്‍ലൈനില്‍ ക്യാമറ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വത്സരാജി (35)നെയാണ് പൊലീസ് […]

ഡിവൈഎസ്പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തി; കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് അറസ്റ്റ് വാറണ്ട്. അതേസമയം സന്നിധാനത്തേക്ക് പുറപ്പെട്ട കെ. സുരേന്ദ്രനെ ഞായറാഴ്ച്ച നിലയ്ക്കലില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചിരുന്നു. അല്ലെങ്കില്‍ […]

നേട്ടം കൊയ്ത് എയര്‍ ഇന്ത്യ; കണ്ണൂര്‍-അബുദാബി ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ടിക്കറ്റ് വിറ്റു തീര്‍ന്നു. ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് വന്‍ നേട്ടമായത്. ചൊവ്വാഴ്ച കാലത്ത് പത്തരയോടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര.കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ ശ്യാം സുന്ദറിന്‍റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ […]

സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്: മുഖ്യമന്ത്രി- video

കണ്ണൂർ: സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് ദിവസം അവിടെ നടന്ന പ്രതിഷേധങ്ങളെല്ലാം വിശ്വാസികൾ നടത്തിയ ഇടപെടൽ ആണെന്നാണ് കേരളം കരുതിയിരുന്നതെന്നും എന്നാൽ ഇത് ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം പ്ലാൻ ചെയ്തതെന്നും ഇത് അവർക്ക് വിജയകരമായി നടപ്പാക്കാൻ സാധിച്ചുവെന്നും […]

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കും, ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടും; ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ

ക​ണ്ണൂ​ര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് ആണ് പിടിയിലായത്. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗ​ണ്‍ എ​സ്‌ഐ ശ്രീ​ജി​ത്തും സംഘവും കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ല്‍ വ​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാസങ്ങളായി സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ണ് യുവാവ് ഭീഷണി മുഴക്കിക്കൊണ്ടിരുന്നത്. നി​ര​വ​ധി […]

വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ഇരിട്ടിയില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ദേവുവിന്‍റെ  മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.

ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. മീത്തലെ കുന്നോത്തുപറലെ കോണ്‍ഗ്രസിന്‍റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പം, സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല: അമിത് ഷാ

കണ്ണൂര്‍: വിവാദ പരാമര്‍ശം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ഇന്ന് രാവിലെ കേരളത്തിലെത്തിയത്. ശബരിമല വിഷയത്തില്‍ അമിത് ഷാ ആഞ്ഞടിച്ചു. ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനെ വലിച്ച് താഴെക്കിടാന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സര്‍ക്കാര്‍ വിശ്വാസികളെ മുഴുവന്‍ അടിച്ചമര്‍ത്തുന്നു. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചത് എന്തിനുവേണ്ടിയാണ്,  അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്?  ഒരു നിമിഷം പോലും പിണറായിക്ക് മുഖ്യമന്ത്രിയായി […]