ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പം, സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല: അമിത് ഷാ

കണ്ണൂര്‍: വിവാദ പരാമര്‍ശം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ഇന്ന് രാവിലെ കേരളത്തിലെത്തിയത്.

ശബരിമല വിഷയത്തില്‍ അമിത് ഷാ ആഞ്ഞടിച്ചു. ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനെ വലിച്ച് താഴെക്കിടാന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സര്‍ക്കാര്‍ വിശ്വാസികളെ മുഴുവന്‍ അടിച്ചമര്‍ത്തുന്നു. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചത് എന്തിനുവേണ്ടിയാണ്,  അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്?  ഒരു നിമിഷം പോലും പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ല- അമിത് ഷാ വ്യക്തമാക്കി.

കോടതിയെയും അമിത് ഷാ വിമര്‍ശിച്ചു. കോടതി അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാകണമെന്നും സുപ്രീംകോടതിയുടെ നിരവധി വിധികള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

prp

Related posts

Leave a Reply

*