വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ഇരിട്ടിയില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ദേവുവിന്‍റെ  മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.

prp

Related posts

Leave a Reply

*