ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച ആനയിടഞ്ഞു; 2 മരണം

ഗുരുവായൂര്‍: നിയമവിരുദ്ധമായി ഗൃഹ പ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടയാന്‍ കാരണം പടക്കം പൊട്ടിച്ചതാണ്. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്‍റെ ഗൃഹപ്രവേശനത്തിന്‍റെ ആഘോഷ ഭാഗമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. ക്ഷേത്രോത്സവത്തിന് എത്തിയ ആനയെ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാന്‍ എത്തിച്ചതായിരുന്നു. പടക്കം പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നു. പരിഭ്രാന്തനായി ഓടിയ ആന അടുത്ത് നില്‍ക്കുകയായിരുന്ന ബാബു(66) വിനെ ചവിട്ടുകയായിരുന്നു ഉടന്‍ മരിച്ചു. ആനയുടെ ചവിട്ടേറ്റ്  ഗുരുതരമായി പരിക്കേറ്റ് […]

ശബരിമല കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

സന്നിധാനം: ശബരിമല കാനനപാതയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സേലത്ത് നിന്നെത്തിയ തീര്‍ത്ഥാടകന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി കരിയിലാംതോടിനും കരിമലയ്‌ക്കും മധ്യേ പരമ്പരാഗത കാനതപാതയിലുണ്ടായ ആക്രമണത്തില്‍ പരമശിവം (35) എന്ന തീര്‍ത്ഥാടകനാണ് മരിച്ചത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല ഭക്തന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. മകരവിളക്കിനോട് അനുബന്ധിച്ച്‌ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇതുവഴി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് […]

വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ഇരിട്ടിയില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ദേവുവിന്‍റെ  മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.

കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

മാവേലിക്കര: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്. കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രവളപ്പില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ ഏവൂര്‍ കണ്ണനെന്ന ആനയാണ് റെനിയെ ചവിട്ടിയത്. ക്ഷേത്രത്തിലേക്ക് ചടങ്ങിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി ആനയെ കുളിപ്പിക്കുകയായിരുന്നു പാപ്പാന്മാരായ റെനിയും ശരതും വിനയനും. ഇതിനിടെ  പിന്‍കാലുകൊണ്ട് ആന റെനിയെ തൊഴിക്കുകയായിരുന്നു. തൊഴിയേറ്റ് നിലത്തുവീണ റെനിയെ ചവിട്ടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ആനയുടെ ശ്രദ്ധ […]