കണ്ണൂര്‍: കണ്ണൂരിലെ താഴെചൊവ്വയില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നടാല്‍ സ്വദേശി മംഗലപറമ്പത്ത് പി.വി. ബാലകൃഷ്ണന്‍ (59), കടലായി കുറുവയിലെ മണ്ടേന്‍ രവീന്ദ്രന്‍ (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഷാന്‍ (11) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വെച്ചാണ് നായ ഇവരെ കടിച്ചത്. ഓടിവന്ന നായ മൂവരെയും കടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റു നിറയ്ക്കുന്നതിനിടെയാണ് […]
Tag: kannur
പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞവര്‍ക്ക് കേന്ദ്രത്തിന്‍റെ മുട്ടന്‍പണി
കണ്ണൂര്‍: ദേശീയ പണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞതിനാല്‍ റെയില്‍വേക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള നടപടി തുടങ്ങി. ആര്‍.പി.എഫ് ആണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്. നാല് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ക്ക് തടസം നിന്നു, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ […]
ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് പോയ എസ്‌ഐ വിഷം കഴിച്ച് മരിച്ച നിലയില്‍
കണ്ണൂര്‍: ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞു പോയി ആലപ്പുഴയില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുന്‍പ് കാണാതായ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബര്‍ 29ന് വീട്ടില്‍നിന്ന് ഇദ്ദേഹം ഇറങ്ങിയെങ്കിലും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് […]
കണ്ണൂരില്‍ നിന്ന് ഐസിസിലേക്ക് ചേരാനായി പത്ത് പേര്‍ നാട് വിട്ടു
കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്നും പത്ത് പേര്‍ നാട് വിട്ടു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് ഐസിസിലേക്ക് ചേരാനായി രാജ്യം വിട്ടത്. മൈസൂരിലേക്ക് യാത്രപോകുന്നു എന്ന് അടുപ്പമുള്ളവരോട് പറഞ്ഞാണ് ഇവര്‍ കഴിഞ്ഞ മാസം ഇരുപതിന് നാട് വിട്ടത്. എന്നാല്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ രാജ്യം വിട്ടതായി കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് എത്തിയ ഇവര്‍ അവിടെ നിന്നും മുങ്ങിയെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. […]
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസ്; അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി
കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഡിവൈഎഫ്‌ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ അഞ്ച് പേരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ […]
സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ തീം സോങ്ങ് – VIDEO
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി തീം സോങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍. വേണുഗോപാലിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘നാടിന്‍റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്‍റെ പൂര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ […]
പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ 5 പേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.വി.സന്ദീപ്, ഷംസുദ്ദീന്‍, അയൂബ്, ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വകാര്യ ലോഡ്ജ് ജീവനക്കാരന്‍റെ പേരിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയിലാണ്. പോക്‌സോ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ […]
യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
കണ്ണൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാര്‍ച്ച്. ‘ബൂട്ടിട്ട് ചവിട്ടും പോലെയല്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം […]
കേസ് തുടങ്ങിയിട്ടേയുള്ളു; ഇങ്ങനെയൊരു തല്ലിപ്പൊളി നോട്ടീസ് ഇറക്കിയവന്‍ ആരെന്ന് അറിയണം: കെ.എം ഷാജി
കണ്ണൂര്‍: അഴിക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയതുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി കെ.എം ഷാജി. കേസ് തുടങ്ങുന്നതേയുള്ളു. ഒരു നോട്ടീസിന്‍റെ ബലത്തിലാണ് കേസ് വന്നത്. ഞാനല്ല അടിച്ചതെന്ന് എനിക്കുറപ്പുണ്ട്. കേസ് സുപ്രീംകോടതിയില്‍ നിന്ന് തള്ളിപ്പോയിട്ട് മാത്രം കാര്യമില്ലല്ലോ. ഇങ്ങനെയൊരു വൃത്തികെട്ട, നാട്ടില്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തനി തല്ലിപ്പൊള്ളിയായ ഒരു നോട്ടീസ് ഇറക്കിയവനാരാണ് എന്ന് അറിയണം. നോട്ടീസ് അടിച്ചത് ഞാനാണെങ്കില്‍ എന്നെ അയോഗ്യനാക്കട്ടെ. ഒരു സ്റ്റേയുടെ ബലത്തില്‍ എംഎല്‍എ […]
കേന്ദ്രസര്‍ക്കാരിന്‍റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ
കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ 3G വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്പരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ഉറപ്പ് പാഴായി. കണ്ണൂര്‍ കീഴാറ്റൂരിലെ […]










