കണ്ണൂരില്‍ തെ​രു​വ് നാ​യ​ ആക്രമണം; 3 പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂരിലെ താഴെചൊവ്വയില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നടാല്‍ സ്വദേശി മംഗലപറമ്പത്ത് പി.വി. ബാലകൃഷ്ണന്‍ (59), കടലായി കുറുവയിലെ മണ്ടേന്‍ രവീന്ദ്രന്‍ (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഷാന്‍ (11) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റ മൂ​ന്നു​പേ​രും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. താഴെചൊവ്വ തങ്കേക്കുന്ന് റോഡില്‍ വെച്ചാണ് നായ ഇവരെ കടിച്ചത്. ഓടിവന്ന നായ മൂവരെയും കടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റു നിറയ്ക്കുന്നതിനിടെയാണ് വിദ്യാര്‍ഥിക്ക് കടിയേറ്റത്.

prp

Related posts

Leave a Reply

*