തളിപ്പറമ്ബില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി യാത്രക്കാരനെ മര്‍ദിച്ചത്.

കെഎസ്‌ആര്‍ടിസി ജീവനക്കാരോട് മാധവി ബസിലെ ജീവനക്കാര്‍ തര്‍ക്കിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് കെഎസ്‌ആര്‍ടിസി ബസിലെ ജീവനക്കാരെ അനുകൂലിച്ച്‌ സംസാരിച്ച യാത്രക്കാരനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്.

തളിപ്പറമ്പ് മാധവി ബസ് ജീവനക്കാർ KSRTC ബസ് യാത്രക്കാരനെ ക്രൂര മർദ്ധനം…തളിപ്പറമ്പ: സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ ക്രൂര മർദ്ദനം. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുൻപിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനെ മർദിച്ചത്.തളിപ്പറമ്പ് ബസ്സ്റ്റോപ്പിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് ജീവനക്കാരുമായി തർക്കിച്ചതിനെ യാത്രക്കാരൻ ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.നാട്ടുകാർ ഇടപെട്ടാണ് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇതിനു മുമ്പും മാധവി ബസ് ജീവനക്കാരെക്കുറിച്ച് നിരവധി തവണ പരാതികളുണ്ടായിട്ടുണ്ട്. സമീപത്ത് ഹോംഗാർഡുമാർ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Posted by Ente Kannur കണ്ണൂർ ജില്ലാ on Sunday, April 29, 2018

   നാട്ടുകാര്‍ ഇടപെട്ടതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ പിന്മാറുകയായിരുന്നു. നാട്ടുകാരിലൊരാള്‍ ബസ് ജീവനക്കാരെ മര്‍ദ്ദിക്കാനാഞ്ഞതോടെ ബസ് ജീവനക്കാര്‍ ഭയന്ന് പിന്മാറുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച്‌ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.
prp

Related posts

Leave a Reply

*