ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റുമായ പി.പി. ലക്ഷ്മണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ലക്ഷ്മണന്‍. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു. നാലുവര്‍ഷം എ.ഐ.എഫ്.എഫിന്‍റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനിടയില്‍ എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  മലബാര്‍ ഡൈയിങ് ആന്‍ഡ് ഫിനിഷിങ് മില്‍സിന്‍റെ മാനേജിങ് ഡയറക്ടറായിരുന്നു

ഭാര്യ ഡോ. പ്രസന്ന ലക്ഷ്മണ്‍. മക്കള്‍: ഷംല സുജിത്ത്, ഡോ. സ്മിത സതീഷ്, ലസിത ജയകൃഷ്ണരാമന്‍, നമിത പ്രകാശ്, നവീന്‍. മരുമക്കള്‍: സുജിത്ത്, സതീഷ്, ജയകൃഷ്ണരാമന്‍, പ്രകാശ്, സിമിത.

prp

Related posts

Leave a Reply

*