കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം. നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെയാണ് ആര്‍എസ്‌എസ് ആക്രമണം അഴിച്ചുവിട്ടത്.
ഇന്ന്‍ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയ അക്രമസംഘം പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നു.
നിരന്തരം സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും മട്ടന്നൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

