സസ്പെൻസ് ത്രില്ലര്‍ ‘ഇര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ഇരയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്‍റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്.

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍. ചിത്രസംയോജനം ജോണ്‍കുട്ടി. രചന ഹരി നാരായണന്‍. ലൈന്‍ പ്രൊഡ്യൂസര്‍ വ്യാസന്‍ ഇടവനക്കാട്.

സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.വരും ദിവസങ്ങളിൽ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചർച്ചയാകുമെന്ന് ഉറപ്പ്.

prp

Related posts

Leave a Reply

*