പ്രതിസന്ധിയിലകപ്പെടുന്ന സൂപ്പര്‍ സ്റ്റാറായി ഉണ്ണി മുകുന്ദന്‍; ‘ഇര’യിലെ പുതിയ ഗാനമെത്തി

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇര’യിലെ പുതിയ ഗാനം പുറത്തെത്തി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.  ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്. ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് […]

സസ്പെൻസ് ത്രില്ലര്‍ ‘ഇര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ഇരയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്‍റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും […]