ദിലീപ് ഒന്നാം പ്രതി ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട  കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതായി സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ദിലീപിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് കൃത്യം നടത്തിയതെന്നും  ഇത്തരത്തിലുളള ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമാണെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേസിലെ പതിനൊന്നാം  പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ   കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കാനാണ് സാധ്യത.

കുരുക്ക് മുറുകുന്നു; ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ്  കുറ്റപത്രം. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് .  കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് […]

ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക്

ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക് മുഴുകിയിരിക്കുകയാണ്. ദിലീപിന്‍റെ  അറസ്റ്റോടെ പ്രതിസന്ധിയിലായ കുമാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് വേങ്ങരയില്‍ പുനരാരംഭിച്ചു. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയ്ക്കായി  യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്. മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. ദക്ഷിണേന്ത്യയിലെ പുതിയ താരോദയമായ സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തിലെത്തുന്ന ആദ്യ  മലയാള ചിത്രം കൂടിയാണ് കുമാരസംഭവം. വിനോദത്തിനും ചിരിക്കും ഒരുപോലെ […]

രാമലീല വിജയക്കുതിപ്പിലേക്ക്

ജനപ്രിയ നടന്‍ ദിലീപിന്‍റെ  കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ്. കളക്ഷന്‍റെ  കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് ബ്രേക്കര്‍ ആകാനൊന്നും രാമലീലയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്‍റെ  സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍  ആദ്യമായാണ്. ഒരു ദിലീപ് ചിത്രത്തിന് അടുത്ത കാലത്ത് […]

ദിലീപിനെ വീണ്ടും ഫിയോകിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു

കൊച്ചി : ദിലീപിനെ വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവന്നത്. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്‍റണി  പെരുമ്പാവൂര്‍     താല്‍ക്കാലികമായി   പ്രസിഡന്‍റ് സ്ഥാനം  വഹിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഫിയോക്  എക്സിക്യൂട്ടീവ് യോഗം നടക്കുകയും  വീണ്ടും ദിലീപിനെ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന്  അഭിപ്രായപ്പെടുകയുമായിരുന്നു. ആന്‍റണി  പെരുമ്പാവൂര്‍   വൈസ് പ്രസിഡന്‍റ് ആയിത്തന്നെ  തുടരും. യോഗതീരുമാനങ്ങള്‍ ദിലീപിനെ അറിയിക്കുമെന്ന്  സംഘടനയുടെ സെക്രട്ടറി എംജി […]

ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്.  ഉച്ചകഴിഞ്ഞ് 1.45 നാണ്   ഹൈക്കോടതി വിധി പറയുക. ദിലീപിന്‍റെ  അഞ്ചാമത്തെ ജാമ്യഹര്‍ജിയിലാണ് ഇന്ന് വിധി വരുന്നത്. നേരത്തെ രണ്ടു വീതം ഹര്‍ജികള്‍ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. അന്തിമ പ്രതീക്ഷ എന്ന നിലയിലാണ് ദിലീപ് ഹൈക്കോടതിയിലെ അതേ ബെഞ്ചിനെ തന്നെ വീണ്ടും സമീപിച്ചിരിക്കുന്നത്. ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് 85 ദിവസം പിന്നിടുകയാണ്. ഈ മാസം ഏഴിന് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് […]

പ്രതിസന്ധികളെ മറികടന്ന് രാമലീല ഇന്ന് തീയറ്ററുകളില്‍

കൊച്ചി: ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. കേരളത്തില്‍ മാത്രം 150 സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്‍റെ  കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത് . അതേസമയം  യുവജനസംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്തുകൊണ്ട് തിയറ്റര്‍  ഉടമകള്‍ സ്വന്തം നിലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ […]

ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയിന്‍ പ്രതിഭാഗത്തിന്‍റെ  വാദമാകും ആദ്യം നടക്കുക. കേസിന്‍റെ  സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന്  നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസ് കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ മാറ്റിവച്ചത്. കോടതിയുടെ ഈ നിരീക്ഷണം ദിലീപിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം […]

നാദിര്‍ഷയുടെയും കാവ്യ മാധവന്‍റെയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍  നാദിര്‍ഷയും  കാവ്യ മാധവനും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനി നല്‍കിയ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കാവ്യ മാധവനുമായി നേരത്തെ മുതല്‍ പരിചയമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്   കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്‍റെ  ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. ദിലീപിനെതിരെ […]

ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് അന്വേഷണ സംഘം

തൃശൂര്‍: ദിലീപിന്‍റെ  ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി  പുറമ്പോക്ക് ഭൂമി  കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ രേഖകള്‍ പരിശോധിച്ച തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കാര്യം അറിയിച്ചത്. ഡി സിനിമാസ് മുപ്പത്തിയഞ്ച് സെന്‍റ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി  പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദിലീപിനു പുറമെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ്  അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പുറമ്പോക്ക്  ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കളക്ടറുടെ നടപടി നിയമപരമാണെന്നും  […]